'ഭഗവതിയൊക്കെ ശരി പക്ഷെ ചൊറിയാൻ വരരുതെന്നാണ് മാത്തപ്പൻ്റെ ലൈൻ' ; കള്ളനും ഭഗവതിയെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

'ഭഗവതിയൊക്കെ ശരി പക്ഷെ ചൊറിയാൻ വരരുതെന്നാണ് മാത്തപ്പൻ്റെ ലൈൻ' ; കള്ളനും ഭഗവതിയെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയൊരുക്കി അനുശ്രീ, വിഷ്ണു ഉണ്ണികൃഷ്ണൻ,മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന "കള്ളനും ഭഗവതിയും" മാർച്ച് 31 മുതൽ തീയേറ്ററിലേക്ക്. കള്ളൻ്റെ മുൻപിൽ പ്രത്യക്ഷപെടുന്ന ഭഗവതിയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തമെന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

"കള്ളനും ഭഗവതിയും" എന്ന് സിനിമയുടെ ടൈറ്റിലിൽ പറയുന്നപോലെ കള്ളനും ഭഗവതിയും ആയിട്ടുള്ള ഒരു ട്രാവലാണ് ഈ സിനിമയെന്ന് അനുശ്രീയും വിഷ്ണു ഉണ്ണിക്കൃഷ്ണനും പറഞ്ഞു. കള്ളൻ്റെ മുൻപിൽ ഭഗവതി പ്രത്യക്ഷപെടുമ്പോൾ അയ്യോ ഭഗവതി എന്നല്ല മറിച്ച് ഭഗവതിയോക്കെ ശരി "എന്നെ ചൊറിയാൻ വരരുത് എന്നാണ് കള്ളൻ മാത്തപ്പൻ" പറയുന്നതെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. അതുപോലെ തന്നെ മാത്തപ്പൻ പറയുന്ന മറ്റൊരു കാര്യം " ഒന്നാമത്തെ കാര്യം ഞാനൊരു ക്രിസ്ത്യാനിയാണ്" അതിന് ഭഗവതി ഉത്തരം പറയുന്നത് "മതം നിങ്ങൾ മനുഷ്യർ ഉണ്ടാക്കിയതാണ് ഞങ്ങൾ ദൈവങ്ങൾക്ക് അതൊന്നുമില്ലായെന്നാണ്", വിഷ്ണു ഉണ്ണികൃഷ്ണൻ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .

മോക്ഷയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത് പരിചിതമല്ലാത്ത ഒരു മുഖം വേണം എന്ന് ഡയറക്റ്റർക്ക് ഉണ്ടായിരുന്നത് കൊണ്ടാണെന്നും ഓഡിഷൻ നടത്തിയെങ്കിലും അങ്ങനെയുള്ള ഒരാളെ കിട്ടാത്തതുകൊണ്ട് കേരളത്തിനുപുറത്ത് ഓഡിഷൻ നടത്തി മോക്ഷയെ സെലക്ട് ചെയ്യുകയായിരുന്നുവെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

"കള്ളനും ഭഗവതിയും" എന്ന കെ.വി അനിലിൻ്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആൻ്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍,ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍. ഫൈനല്‍ മിക്‌സിങ്- രാജാകൃഷ്ണന്‍. കൊറിയോഗ്രഫി- കല മാസ്റ്റര്‍.ആക്ഷന്‍മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗീസ്,അലക്‌സ് ആയൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ഷിബു പന്തലക്കോട്. കാലിഗ്രാഫി- കെ.പി. മുരളീധരന്‍. ഗ്രാഫിക്‌സ്- നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്അസിം കോട്ടൂര്‍, പി ആര്‍ ഒ. എം കെ ഷെജിന്‍

Related Stories

No stories found.
logo
The Cue
www.thecue.in