'കഥാപാത്രത്തിന് വേണ്ടി പച്ച മാംസം കഴിച്ചു'; 'എക്സിറ്റ്' എന്ന  സിനിമയ്ക്കായി രണ്ട് മാസത്തോളം പരിശീലനം നടത്തിയെന്ന് നടൻ വിശാഖ് നായർ

'കഥാപാത്രത്തിന് വേണ്ടി പച്ച മാംസം കഴിച്ചു'; 'എക്സിറ്റ്' എന്ന സിനിമയ്ക്കായി രണ്ട് മാസത്തോളം പരിശീലനം നടത്തിയെന്ന് നടൻ വിശാഖ് നായർ

എക്സിറ്റ് എന്ന സിനിമയിലെ കഥാപാത്രത്തിന് രണ്ട് മാസം നീണ്ട പരിശീലനം നടത്തിയിരുന്നു എന്ന് നടൻ വിശാഖ് നായർ. സിനിമയിലെ തന്റെ കഥാപാത്രത്തിന് സംഭാഷങ്ങളില്ല എന്നതുകൊണ്ട് തന്നെ ഫിസിക്കൽ പെർഫോമൻസ് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്ന് വിശാഖ് പറയുന്നു. നാല് കാലിൽ നടക്കുന്ന, ചങ്ങലയിലിട്ട കഥാപാത്രത്തെ അവതരിപ്പിക്കാൻ ആനിമൽ ഫ്ലോയും കണ്ടംപററി ഡാൻസിന്റെ വർക്ക് ഷോപ്പിലും പങ്കെടുത്തു, ഇത് കഥാപാത്രത്തിന് അധികമായി ഒരു മാനം നൽകാൻ സാഹായിച്ചു. കഥാപാത്രത്തിനായി നഖം നന്നായി വളർത്തി, ദേഹത്ത് ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു, എന്നും രാത്രി കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേച്ചാണ് കിടന്നിരുന്നത് എന്നും വിശാഖ് പറഞ്ഞു. സിനിമയിൽ മനുഷ്യനെ കഴിക്കുന്ന ഒരു സീനിൽ യഥാർത്ഥ മാംസമാണ് കഴിച്ചത് ഇത്തരം കാര്യങ്ങളൊക്ക സിനിമയിൽ ചെയ്തു എന്നതുകൊണ്ടു തന്നെ സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ പ്രതികരണമാറിയാൻ എക്സ്റ്റെെഡാണെന്നും വിശാഖ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വിശാഖ് പറഞ്ഞത്:

ഈ സിനിമയിൽ സംഭാഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഫിസിക്കൽ പെർഫോമൻസ് വളരെ പ്രധാനമായിരുന്നു. പിന്നെ കഥാപരമായിട്ട് ഈ കഥാപാത്രം ഇങ്ങനെ ആയതുകൊണ്ട് നടക്കുന്നതും ഇരിക്കുന്നതുമെല്ലാം സാധാരണ പോലെയായിരുന്നില്ല, പിന്നെ ചങ്ങലയുണ്ട്. അതുകൊണ്ട് ആനിമൽ ഫ്ലോ എന്നൊരു സാധനം പിക്കപ്പ് ചെയ്യേണ്ടി വന്നു. ഏകദേശം ഒരു മാസത്തോളം അത് ഫോളോ ചെയ്തു. പിന്നെ കണ്ടംപററി ഡാൻസിന്റെ വർക്ക് ഷോപ്പിസിന് പോയി, അതിലെ കുറച്ച് എലമെന്റ്സ് ഒക്കെ പഠിക്കാൻ പറ്റി. അത് ആ കഥാപാത്രത്തിന് ഒരു എക്സ്ട്രാ ഡെെമൻഷൻ കൊടുക്കാൻ കാരണമായിട്ടുണ്ട്, ഒരു കാരിക്കേച്ചർ രീതിയിലേക്ക് പോകാതെ എക്സ്ട്രാ ഡയമെൻഷ്യൻസുള്ള ഒരു കഥാപാത്രമായിട്ട് അതിനെ മാറ്റേണ്ടത് എന്റെ ജോലിയാണെല്ലോ? അതിനുള്ള ഒരു എഫർട്ട് എന്ന തരത്തിൽ കഥാപാത്രത്തിന്റെ ഭാഷ, ചലനം, പിന്നെ അതിലുള്ള കുറച്ചധികം ഇംപോർട്ടന്റായ സീക്വൻസാണ് അതിലെ ആക്ഷനും വയലൻസുകളും. അതിൽ ഓപ്പോസിറ്റ് നിൽക്കുന്നവർ രണ്ട് കാലിലാണ് നിൽക്കുന്നത്. അപ്പോൾ പെട്ടെന്ന് ഡയറക്ഷൻ മാറുക, പെട്ടന്ന് ഫ്ലിപ്പ് ചെയ്യുക, ചങ്ങല ഉപയോ​ഗിച്ച് ഇത് എങ്ങനെ ചെയ്യാൻ കഴിയും എന്ന് നോക്കുക, പഞ്ച് ചെയ്യാൻ പറ്റില്ല, കണ്ടംപററിയോടൊപ്പം ആനിമൽ ഫ്ലോ കൂടി ചേർന്ന് അതിന്റെ ബോഡിലാങ്ങ്വേജ് പ്ലസ്സ് ആക്ഷൻ സ്റ്റെലുകൂടി ക്രിയേറ്റ് ചെയ്യാൻ പറ്റി. ഏകദേശം രണ്ട് മാസത്തോളം നീണ്ട ട്രെയ്നിം​ഗ് ഉണ്ടായിരുന്നു ഇതിന് വേണ്ടി. കഥാപാത്രത്തിന് അത് ഇംപോർട്ടന്റായിരുന്നു. നഖം നന്നായിട്ട് വളർത്തണമായിരുന്നു, എന്നും ചെളിയിലും മണ്ണിലുമാണ് ഇരിക്കുന്നത്. ദേഹത്ത് ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു. എന്നും രാത്രി കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേച്ചാണ് കിടന്നിരുന്നത്. അത്രത്തോളം പെയിൻ ഫുള്ളായിരുന്നു. ഫിസിക്കലി വളരെ ഇന്റൻസീവായിട്ടുള്ള ഷൂട്ടായിരുന്നു. യഥാർത്ഥ ഇറച്ചി കഴിക്കാൻ പറ്റി. മനുഷ്യനെ തിന്നുന്ന സീനിൽ യഥാർത്ഥ മാംസമാണ് കഴിക്കുന്നത്. അങ്ങനെ കുറേ വട്ടൊക്കെ ചെയ്യാൻ കഴിഞ്ഞു ഈ സിനിമയിൽ അതുകൊണ്ട് തന്നെ ആളുകളുടെ റെസ്പോൺൺസ് ഓർത്ത് വളരെ എക്സെെറ്റഡാണ്.

ഷഹീൻ സംവിധാനം ചെയ്ത് വിശാഖ് നായർ, ഹരീഷ് പേരടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എക്സിറ്റ്. വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് അനീഷ് ജനാർദ്ദനൻ ആണ്. റിയാസ് നിജാമുദ്ധീൻ ഛായാഗ്രഹണവും റിബിൻ റിച്ചാർഡ് സംഗീതവും നിർവഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in