'ഈ സിനിമയിൽ എക്സ്പ്ലോർ ചെയ്യുന്നത് മുഴുവൻ കാമ്പുള്ള മനുഷ്യ വികാരങ്ങളാണ്'; പാരഡെെസിനെക്കുറിച്ച് റോഷൻ മാത്യു

'ഈ സിനിമയിൽ എക്സ്പ്ലോർ ചെയ്യുന്നത് മുഴുവൻ കാമ്പുള്ള മനുഷ്യ വികാരങ്ങളാണ്'; പാരഡെെസിനെക്കുറിച്ച് റോഷൻ മാത്യു

പാരഡെെസ് എക്സ്പ്ലോർ ചെയ്യുന്നത് മുഴുവൻ കാമ്പുള്ള മനുഷ്യ വികാരങ്ങളാണ് എന്ന് നടൻ റോഷൻ മാത്യു. ചിത്രത്തിലെ കേശവും അമൃതയും തമ്മിലുള്ള ബന്ധത്തിൽ മുഴുവൻ കാണാൻ സാധിക്കുന്നത് അത്തരത്തിലുള്ള കാമ്പുള്ള മനുഷ്യ വികരങ്ങളാണ് എന്നും താൻ അനുഭവിച്ച അനുഭവങ്ങളെക്കുറിച്ച് സംവിധായകൻ പ്രസന്ന വിത്താനാഗെയോട് സംസാരിക്കുമ്പോഴെല്ലാം ഈ വികാരങ്ങളെും അനുഭവങ്ങളെയും കടന്നു വന്ന ഒരാളുടെ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം അതിനെ കാണുന്നത് എന്നും റോഷൻ മാത്യു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റോഷൻ മാത്യു പറഞ്ഞത്:

ഈ സിനിമയിൽ എക്സ്പ്ലോർ ചെയ്യുന്നത് മുഴുവൻ കോർ ഹ്യൂമൻ ഇമോഷൻസ് ആണ്. ഇവരുടെ റിലേഷൻഷിപ്പിൽ എക്സ്പ്ലോർ ചെയ്യപ്പെടുന്നത് മൊത്തം അതാണ്. എനിക്ക് അദ്ദേഹവുമായുള്ള സംഭാഷണത്തിൽ മുഴുവൻ തോന്നിയത്, ഞാൻ എത്ര ഓപ്പണപ്പായിട്ട് എന്റെ എക്സ്പീരയൻസിനെ അടിസ്ഥാനമാക്കിയിട്ടുള്ളതോ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന കാര്യങ്ങളോ, എനിക്ക് ഫീൽ ചെയ്ത കാര്യങ്ങളോ അതുമല്ലെങ്കിൽ എന്നെ കൺഫ്യൂസ് ചെയ്ത കാര്യങ്ങളോ ഒക്കെ ഞാൻ പങ്കുവയ്ക്കുമ്പോൾ സാറ് ഇതെല്ലാം എക്സ്പീരിയൻസ് ചെയ്ത് കുറച്ച് മുമ്പിൽ നിൽക്കുന്ന ഒരാള് എന്ന രീതിയിലാണ് അതിനെ കാണുന്നത്. സാറിന്റെ കാഴ്ച്ചപ്പാട് അതാണ്. സാറിന്റെ അണ്ടർസ്റ്റാന്റിം​ഗ് അതാണ്. അവിടെയാണ് ഈ കണക്ഷൻ വരുന്നത്, എനിക്ക് സാറും കേശവാണ്. സാറിന് പൂർണ്ണമായിട്ടും ഇയാളെ അറിയാം. അദ്ദേഹം ഈ ആളായിട്ട് ജീവിച്ച് പിന്നെ കുറേക്കൂടി അണ്ടർസ്റ്റാന്റിം​ഗ് ഉള്ള ഇമോഷണൽ മെച്ചൂരിറ്റിയുള്ള ഒരാളായി ഒരു പോയിന്റിൽ എത്തി നിൽക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അതിനെപ്പറ്റിയിട്ടൊരു കാഴ്ച്ചപ്പാടിൽ സംസാരിക്കാനും അത് ഒരു പ്രേക്ഷകനെ കാണിച്ച് കൊടുക്കാനും സാധിക്കും. പക്ഷേ ഞാൻ വഴിയിൽ മാത്രം എത്തി നിൽക്കുന്ന ഒരാളാണ്. അതാണ് സാറിന് വേണ്ടത്. അങ്ങനെ ആ ഒരു രീതിയിൽ സബ്മിഷൻ സംഭവിച്ചു ആദ്യം തന്നെ.

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രമാണ് പാരഡെെസ്. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം നേടിയ ചിത്രമായ പാരഡെെസ് ജൂൺ 28 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in