'വൺ ലെെൻ അല്ല, മുഴുവൻ സ്ക്രിപ്റ്റുമാണ് ആദ്യം കേട്ടത്'; ബി​ഗ് ബെൻ വളരെ പുതുമ തോന്നിയ ചിത്രമെന്ന് അനു മോഹൻ

'വൺ ലെെൻ അല്ല, മുഴുവൻ സ്ക്രിപ്റ്റുമാണ് ആദ്യം കേട്ടത്'; ബി​ഗ് ബെൻ വളരെ പുതുമ തോന്നിയ ചിത്രമെന്ന് അനു മോഹൻ

യു.കെയിൽ ജീവിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബി​ഗ് ബെൻ എന്ന് നടൻ അനു മോഹൻ. ചിത്രത്തിൽ ജീൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും തന്റെ കഥാപാത്രത്തിന്റെ മോശം സ്വഭാവം കാരണമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതവൃത്തമെന്നും അനു മോഹൻ പറയുന്നു. വൺലെെൻ അല്ല സിനിമയുടെ മുഴുവൻ സ്ക്രിപ്റ്റുമാണ് ആദ്യം കേട്ടത് എന്നും കേട്ടപ്പോൾ കഥയിൽ വളരെ പുതുമ തോന്നി എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അനു മോഹൻ പറഞ്ഞു.

അനു മോഹൻ പറഞ്ഞത്:

സിനിമയുടെ വൺലെെൻ അല്ല മുഴുവൻ സ്ക്രിപ്റ്റുമാണ് ആദ്യം കേട്ടത്. വളരെ ഫ്രഷായിട്ടുള്ള ഒരു സബ്ജക്ടാണ് ഈ സിനിമ സംസാരിക്കുന്നത്, യു.കെയുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഇങ്ങനെ ഒരു ഴോണർ സിനിമ വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. കഥയിൽ വളരെ പുതുമ തോന്നി എനിക്ക്. ഒരു ഫാമിലി ത്രില്ലർ സെർച്ച് ആന്റ് ഫൗണ്ട് പരിപാടിയാണ് സിനിമ. യു.കെയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബമാണ് കഥയിൽ. നമ്മുടെ നാട്ടിൽ നമുക്ക് പരിചിതമായ ചില രീതികൾ പോലെ ഉദാഹരണത്തിന് മകളെ വഴക്ക് പറയുന്നതോ അല്ലെങ്കിൽ ഭാര്യയുമായി ഉണ്ടാകുന്ന സ്വര ചേർച്ചയോ ഒക്കെ നമ്മൾ ഇവിടെ പെരുമാറുന്ന പോലെ അവിടെ പെരുമാറാൻ പറ്റില്ല. നാട്ടിൽ ഇങ്ങനെയല്ലല്ലോ അപ്പോൾ അവിടെയും പോയി അത് ചെയ്യാം എന്ന ധാരണയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളാണ് ഈ സിനിമ പറയുന്നത്. അത് എങ്ങനെ ഈ കുടുംബത്തെ ബാധിക്കുന്നു, അതിനെ എങ്ങനെ അവർ അതിജീവിക്കുന്നു എന്നൊക്കെയുള്ളതാണ് സിനിമയുടെ ഒരു അടിസ്ഥാന ഉള്ളടക്കം. അത് തന്നെയാണ് എന്നെ ആകർഷിച്ചത്. ഞാൻ ചെയ്യുന്ന കഥാപത്രത്തിന്റെ പേര് ജീൻ എന്നാണ്. അയാൾ ഒരു പൊലിസ് ഓഫീസറാണ്. അയാൾ മകളെയും കൊണ്ട് യു.കെയിലേക്ക് പോവുകയാണ്. പെട്ടന്ന് ദേഷ്യം വന്ന് പെട്ടന്ന് തന്നെ അത് തണുക്കുന്ന ഒരാളാണ് എന്റെ കഥാപാത്രം. എന്റെ കഥാപാത്രത്തിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് തന്നെയാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതും.

അനു മോഹൻ അതിഥി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിനോ അ​ഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബി​ഗ് ബെൻ.താമസിക്കുന്ന ഒരു മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരുങ്ങിയ ഫാമിലി ത്രില്ലർ ഡ്രാമയാണ് ചിത്രം. യഥാർത്ഥ സംഭവനത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. യു.കെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് പോലീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജീനും മകളും എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ജൂൺ 28ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in