'ED സിനിമയ്ക്ക് ആത്മവിശ്വാസം നൽകുന്നത് ആ വിനീത് ശ്രീനിവാസൻ ചിത്രം, ഡാർക്ക് ഹ്യൂമറിലാണ് ED യുടെ കഥ': ആമിർ പള്ളിക്കൽ

'ED സിനിമയ്ക്ക് ആത്മവിശ്വാസം നൽകുന്നത് ആ വിനീത് ശ്രീനിവാസൻ ചിത്രം, ഡാർക്ക് ഹ്യൂമറിലാണ് ED യുടെ കഥ': ആമിർ പള്ളിക്കൽ
Published on

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് പോലെയുള്ള സിനിമകൾ ED ചെയ്യാൻ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് തന്ന വിശ്വാസം അങ്ങനെയുള്ള സിനിമകൾ ആസ്വദിക്കുന്നവർ ഇവിടെയുണ്ടെന്ന് എന്നുള്ളതാണ്. ആ സിനിമയിൽ സുരാജേട്ടൻ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ സുരാജേട്ടന്റെ കഥാപാത്രം മരിക്കുമ്പോൾ പോലും ചിരിയാണ് വരിക. ഒരു കഥാപാത്രം മരിക്കുമ്പോൾ ചിരി കൊണ്ടുവരിക എന്നത് ഒരു സിനിമയുടെ മേക്കിങ്ങിന്റെ സക്‌സസാണ്. അതെ ഴോണറിൽ വരുന്ന സിനിമയാണ് ED എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ആമിർ പള്ളിക്കൽ പറഞ്ഞു.

സുരാജ് വെഞ്ഞാറമ്മൂട് വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ഇ ഡി. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ.ഡി(എക്സ്ട്രാ ഡീസന്റ്). ഒരു കടുംബവും ആ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയിലുള്ളത്.

ആമിർ പള്ളിക്കൽ പറഞ്ഞത്:

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ നമുക്ക് നൽകുന്ന ആത്മവിശ്വാസം കൂടെയുണ്ട്. ഇങ്ങനെയുള്ള സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകരും ഇവിടെയുണ്ട് എന്ന് നമുക്ക് തോന്നൽ തരുന്നു എന്നുള്ളതാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണത്. സുരാജേട്ടൻ ആ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സുരാജേട്ടന്റെ കഥാപാത്രം മരിച്ചു വീഴുമ്പോൾ നമ്മൾ ചിരിക്കുകയാണ് ചെയ്യുന്നത്. ഒരാൾ മരിച്ചു വീഴുന്ന പോയിന്റിലും ചിരിക്കാൻ കഴിയുന്നുണ്ട് എങ്കിൽ മേക്കിങ്ങിൽ ഒരു സക്സസ് ഉണ്ട് എന്നുള്ളതാണ്. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ കൈകാര്യം ചെയ്ത് എത്തിയ ഒരു മലയാള സിനിമ മുകുന്ദൻ ഉണ്ണി അസോസിയേറ്റ് ആണെന്ന് തോന്നുന്നു. ആ ജോണറിലേക്ക് എടുത്തു വെയ്ക്കാൻ കഴിയുന്ന ഒരു സിനിമയാണ് ED. കുറച്ചുകൂടെ എന്റെർറ്റൈൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സിനിമയിലുണ്ട് എന്നാണ് എന്റെ പ്രതീക്ഷ. ഇതൊരു താരതമ്യത്തിന് വേണ്ടി ഞാൻ പറയുന്നതല്ല. 18 മുതൽ 25 വയസ്സുവരെയുള്ള പ്രായത്തിലുള്ളവർക്കായിരിക്കും സിനിമ കൂടുതൽ കണക്ട് ചെയ്യാൻ കഴിയുക. പക്ഷെ നാല്പത്തിന് മുകളിൽ പ്രായമുള്ളവർക്കും മനസ്സിലാകുന്ന രീതിയിലാണ് സിനിമയുടെ ബേസ് സെറ്റ് ചെയ്തിരിക്കുന്നത്.

സിനിമയിലെ അച്ഛൻ, അമ്മ കഥാപാത്രങ്ങളെ നമ്മൾ മുൻപ് കണ്ട് ശീലിച്ച രീതിയിലല്ല ED യിൽ ട്രീറ്റ് ചെയ്തിരിക്കുന്നത്. സുരാജേട്ടന്റെ കഥാപത്രങ്ങളോളം തന്നെ പ്രാധാന്യം സിനിമയിൽ അവരുടെ കഥാപത്രങ്ങൾക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in