മനുഷ്യരെ തൊടുന്ന തൊട്ടപ്പന്‍

മനുഷ്യരെ തൊടുന്ന തൊട്ടപ്പന്‍

Summary

തൊട്ടപ്പന്‍ സിനിമയാക്കാന്‍ തയ്യാറായ ധൈര്യത്തിനാണ് ആദ്യ കൈയ്യടി.പി.എസ് റഫീഖിന്റെതാണ് തിരക്കഥ.സ്വാഭാവികമായും വായിച്ച നെറോണകഥയെ അല്ല റഫീഖിന്റെ തൊട്ടപ്പന്‍.പക്ഷെ കഥാംശത്തിന് വൈകാരിക തലത്തിന് ബന്ധങ്ങള്‍ക്ക് ഇളക്കം സംഭവിച്ചിട്ടില്ല.

ഉപാധികളില്ലാത്ത മനുഷ്യബന്ധം അത്രത്തോളം തീക്ഷ്ണവും നിര്‍വചനാതീതവുമാകും.ഫ്രാന്‍സിസ് നെറോണയുടെ കഥകളെ തീവ്രമാക്കുന്നത് മനുഷ്യബന്ധങ്ങളുടെ ഈ ആഴവും വിശാലതയും തന്നെയാണ്.നെറോണയുടെ തൊട്ടപ്പന്‍ വായനക്കാരെ തൊട്ടതും അങ്ങിനെയാണ്.പിതൃവാത്സല്യത്തിന്റെ ആഴമുണ്ടതില്‍.സാറയുടെ തന്റെടവും പ്രണയവും പ്രതികാരവുമുണ്ട്.അവള്‍ അനുഭവിക്കുന്ന അപ്പന്റെ കരുതലിന് രക്തബന്ധത്തിന്റെ കണക്കുകളൊന്നുമില്ല.ഇത്താക്ക് അവളുടെ തൊട്ടപ്പനാണ്.ഇത്താക്ക് കള്ളനാണ്,സാറയുടെ അപ്പന്‍ ജോണപ്പന്റെ പ്രിയ സുഹൃത്തും സഹ മോഷ്ടാവും.മോഷണമുതല്‍ വെള്ളത്തിനാഴത്തിലേക്കിറങ്ങി കണ്ടല്‍ ചെടിയുടെ വേരില്‍ കൊളുത്തിവെക്കുന്ന നിമിഷമാണ് ജോണപ്പന്‍ അതുറപ്പിച്ചത്.സാറകുഞ്ഞിന്റെ മാമോദിസ ദിവസം അവളുടെ തലയില്‍ തൊടുന്നത് ഇത്താക്കായിരിക്കും.പക്ഷെ ആ ദിവസം ജോണപ്പനുണ്ടായില്ല,ചതിയില്‍പെടുത്തി കൊന്നതായിരിക്കും എന്ന് പറയാതെ പറയുന്നുണ്ട്.അന്ന് മുതല്‍ ഇത്താക്ക് സാറയുടെ തൊട്ടപ്പനായി.

മനുഷ്യബന്ധങ്ങളുടെ അതി സങ്കീര്‍ണമായ ഈ കഥയാണ് ഷാനവാസ് കെ ബാവകുട്ടി യുടെ തൊട്ടപ്പന്‍ എന്ന സിനിമ. തൊട്ടപ്പന്‍ വായിച്ചവര്‍ ഈ കഥയെങ്ങിനെ സിനിമയാക്കും എന്ന സ്വാഭാവിക ചോദ്യമുന്നയിക്കും,പക്ഷെ മനുഷ്യനെ തൊടാന്‍ ആഗ്രഹിക്കുന്ന ഒരു പുതുതലമുറ സംവിധായകന് മനസ്സില്‍ തൊട്ട ഒരു കഥയെ വെല്ലുവിളിയോടെ സ്വീകരിച്ചെ പറ്റു.ജാതീയതയുടെ അതിക്രൂരമായ പ്രണയകുരുതി നവോത്ഥാന കേരളമെന്ന മലയാളിയുടെ അഹങ്കാരത്തിന് മുന്നിലേക്ക് ആത്മവിമര്‍ശനത്തിനായി കിസ്മത്ത് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ഇട്ട്തന്ന് സാംസ്‌കാരിക കേരളത്തെ പൊള്ളിച്ച സംവിധായകനാണ് ഷാനവാസ്.ഇവിടെ തൊട്ടപ്പന്‍ സിനിമയാക്കാന്‍ തയ്യാറായ ധൈര്യത്തിനാണ് ആദ്യ കൈയ്യടി.പി.എസ് റഫീഖിന്റെതാണ് തിരക്കഥ.സ്വാഭാവികമായും വായിച്ച നെറോണകഥയെ അല്ല റഫീഖിന്റെ തൊട്ടപ്പന്‍.പക്ഷെ കഥാംശത്തിന് വൈകാരിക തലത്തിന് ബന്ധങ്ങള്‍ക്ക് ഇളക്കം സംഭവിച്ചിട്ടില്ല.

സാഹിത്യകാരന്‍ ബന്യാമിന്‍ പറഞ്ഞത് പോലെ സാറയാണ് തൊട്ടപ്പനിലെ കേന്ദ്രകഥാപാത്രം.നെറോണയുടെ കഥയിലും സാറ കഴിഞ്ഞേ തൊട്ടപ്പന്‍ വരുന്നുള്ളു.കാരണം സാറക്ക് വേണ്ടിയാണ് ഇത്താക്കിന്റെ ജീവിതം.സാറയാണ് ഇത്താക്കിനെ ഓര്‍മ്മകളുള്ളവനാക്കുന്നത്,ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്,സാറ മറ്റൊരു ജീവിതം തുടങ്ങുമ്പോള്‍ തനിക്ക് തുരുത്ത് വിട്ട് പോകണമെന്ന് ഒരിടത്ത് ഇത്താക്ക് പറയുന്നുണ്ട്.

കള്ളന്റെ ക്രൂരതയും കരുണയും പലകഥകളിലൂടെ സിനിമകളിലൂടെ അനുഭവങ്ങളിലൂടെ ഇതിന് മുന്‍പും മലയാളി അറിഞ്ഞിട്ടുണ്ട്. ഇത്താക്കും ജോണപ്പനും കരുണയുള്ള കള്ളന്‍മാരാണ്.മോഷണത്തിന് അവരുടെ ന്യായങ്ങളുണ്ട്.പള്ളിയിലോ അമ്പലത്തിലോ കയറി മോഷ്ടിക്കുന്നതിന് മടിയില്ല എന്ന് ഇത്താക്ക് നിലപാട് വ്യക്തമാക്കുന്നുണ്ട്. മനുഷ്യര്‍ അദ്ധ്വാനിച്ച മുതല്‍ കക്കുന്നതിന് ഇത്താക്ക് തയ്യാറല്ല.ലോകത്ത് എല്ലാവരും കള്ളന്‍മാരാണ് പഠിച്ച കള്ളന്‍മാര്‍,നില്‍ക്കാനറിയാത്തവര്‍ പെട്ടുപോകും,കര്‍ത്താവിനിരുപുറവും കള്ളന്‍മാരെയായിരുന്നു കുരുശേറ്റിയത് എന്ന് മോഷണത്തിന് കൂട്ടുനില്‍ക്കുന്ന പീറ്ററച്ചന്റെ ന്യായീകരണമാണ് സിനിമയുടെ സാമൂഹിക തലം.

വെള്ളത്താല്‍ ചുറ്റപ്പെട്ട കണ്ടല്‍കാടുകളുടെ നടുക്കുള്ള തുരുത്താണ് കഥയുടെ പശ്ചാത്തലം.പൊതുധാരയില്‍ നിന്ന് ഭൂമിശാസ്ത്രപരമായി പോലും ഒറ്റപ്പെട്ട് നില്‍ക്കുന്ന തുരുത്ത്.അത്രത്തോളം അരിക് വത്ക്കരിക്കപ്പെട്ട ജീവിതങ്ങളും.പട്ടണത്തിന്റെ ആര്‍ഭാടമില്ല പ്രകൃതിയുടെ സൗന്ദര്യവും സാധാരണമനുഷ്യരുടെ വികാര വിചാരങ്ങളുമാണ് ക്യാമറക്ക് വിഷയം.സുരേഷ് രാജന്റെ കാമറ പ്രേക്ഷകനെ സ്വന്തം ഇടത്തില്‍ നിന്നും അത്രയൊന്നും പരിചിതമല്ലാത്ത തുരുത്ത് ജീവിതത്തിലേക്ക് കൊളുത്തിയിടുന്നുണ്ട്.ചിലപ്പോള്‍ കഥാപാത്രങ്ങളുടെ വാചലതയിലല്ല ക്യാമറയുടെ സൂക്ഷ്മതയിലാണ് ഇത്താക്കിന്റെയും സാറയുടെയും ലോകം നമുക്ക് പരിചിതമാകുന്നത്.

സാഹിത്യകാരന്‍ ബന്യാമിന്‍ പറഞ്ഞത് പോലെ സാറയാണ് തൊട്ടപ്പനിലെ കേന്ദ്രകഥാപാത്രം.നെറോണയുടെ കഥയിലും സാറ കഴിഞ്ഞേ തൊട്ടപ്പന്‍ വരുന്നുള്ളു.കാരണം സാറക്ക് വേണ്ടിയാണ് ഇത്താക്കിന്റെ ജീവിതം.സാറയാണ് ഇത്താക്കിനെ ഓര്‍മ്മകളുള്ളവനാക്കുന്നത്,ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്,സാറ മറ്റൊരു ജീവിതം തുടങ്ങുമ്പോള്‍ തനിക്ക് തുരുത്ത് വിട്ട് പോകണമെന്ന് ഒരിടത്ത് ഇത്താക്ക് പറയുന്നുണ്ട്.

സാറയായി പ്രിയംവദയുടെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി ഗംഭീരമായി. ജീവിതം ,ചെറിയ നഷ്ടങ്ങളില്‍ വിലപിച്ചും കൂടെ കരയാന്‍ തോഴിമാരെ കൂട്ടിയും ഒടുവില്‍ നായകനെത്തി രക്ഷയൊരുക്കുകയും ചെയ്യുന്ന പതിവ് മലയാള നായികയല്ല സാറ.അവള്‍ ഉള്ളറിഞ്ഞ് ചിരിക്കുന്നത് പോലും അപൂര്‍വ്വമായാണ്.ചിരിയില്‍ പോലും വിഷാദമുണ്ടാകും.പാഠപുസ്തകംപോലും അന്യമാണ്,പാചകപുരയിലാണ്് സ്‌കൂള്‍ ജീവിതം,ടീച്ചര്‍മാര്‍ക്ക് അവള്‍ വീട്ടുപണിക്കാരിയാണ്,അമ്മയുടെ മൗനവും അച്ഛന്റെ ഓര്‍മ്മകളുമാണ് അവളുടെ ജീവിതം.തൊട്ടപ്പനാണ് അവളുടെ തണല്‍ ആശ്രയം.അത്രയും സങ്കീര്‍ണമായ ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് സ്ഥാനമില്ല.ഒരു തരത്തിലല്ലങ്കില്‍ മറ്റൊരുതരത്തില്‍ ആ തുരുത്തിലുള്ളവരിലെല്ലാം ഈ വിഷാദമുണ്ട്.അവരുടെ മദ്യപാനത്തില്‍ പോലും അസംതൃപ്തിയുണ്ട്,കഥാപ്ത്ര നിര്‍മ്മിതിയിലെ ഈ വാചലതയില്‍ ഷാനവാസ് വിജയിക്കുന്നുണ്ട്.

സാറയായി പ്രിയംവദയുടെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി ഗംഭീരമായി. ജീവിതം ,ചെറിയ നഷ്ടങ്ങളില്‍ വിലപിച്ചും കൂടെ കരയാന്‍ തോഴിമാരെ കൂട്ടിയും ഒടുവില്‍ നായകനെത്തി രക്ഷയൊരുക്കുകയും ചെയ്യുന്ന പതിവ് മലയാള നായികയല്ല സാറ.അവള്‍ ഉള്ളറിഞ്ഞ് ചിരിക്കുന്നത് പോലും അപൂര്‍വ്വമായാണ്.ചിരിയില്‍ പോലും വിഷാദമുണ്ടാകും.പാഠപുസ്തകംപോലും അന്യമാണ്,പാചകപുരയിലാണ്് സ്‌കൂള്‍ ജീവിതം,ടീച്ചര്‍മാര്‍ക്ക് അവള്‍ വീട്ടുപണിക്കാരിയാണ്,അമ്മയുടെ മൗനവും അച്ഛന്റെ ഓര്‍മ്മകളുമാണ് അവളുടെ ജീവിതം.തൊട്ടപ്പനാണ് അവളുടെ തണല്‍ ആശ്രയം.അത്രയും സങ്കീര്‍ണമായ ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് സ്ഥാനമില്ല.ഒരു തരത്തിലല്ലങ്കില്‍ മറ്റൊരുതരത്തില്‍ ആ തുരുത്തിലുള്ളവരിലെല്ലാം ഈ വിഷാദമുണ്ട്.അവരുടെ മദ്യപാനത്തില്‍ പോലും അസംതൃപ്തിയുണ്ട്,കഥാപ്ത്ര നിര്‍മ്മിതിയിലെ ഈ വാചലതയില്‍ ഷാനവാസ് വിജയിക്കുന്നുണ്ട്.

വിനായകനല്ലാതെ മറ്റാരാണ് തൊട്ടപ്പനാകുക എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു.സാറയെ സിനിമാ കോട്ടയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചവനെ അടിച്ച് വീഴ്ത്തി സിനിമ തുടരാന്‍ ആവശ്യപ്പെടുന്ന ഇത്താക്ക്/സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാല്‍ നായകരിലെ വൈരുദ്ധ്യത്തിലാണ് സിനിമയുടെ ആദ്യപകുതി അവസാനിക്കുന്നത്.താന്‍ ആരുടെ പക്ഷത്താണ്,കെട്ടുകാഴ്ചകളിലല്ല സാധാരണ മനുഷ്യരുള്ളിടത്താണ് തന്റെ നായകന്‍ എന്ന് ഷാനവാസ് അടിവരയിടുന്ന പൊളിറ്റിക്കല്‍ ഫ്രെയിം തന്നെയാണത്.ജോണപ്പനായി ദിലീഷ് പോത്തന്‍ അടയാളപ്പെടുത്തി.ജോണപ്പന് മുന്‍പും ശേഷവും രണ്ട് കാലങ്ങളെ വിനായകന്‍ അതിശയിപ്പിച്ചു.മകള്‍ക്ക് വേണ്ടി വാക്ക് മാറ്റേണ്ടി വരുമ്പോള്‍ അയാളനുഭവിക്കുന്ന സംഘര്‍ഷമുണ്ട്,വിനായകന്‍ നായകനാകുന്നത് ആ സംഘര്‍ഷങ്ങളിലൂടെയാണ്.

ഓടയില്‍ നിന്ന് മുതല്‍ പല കൃതികളിലും സിനിമകളിലും വളര്‍ത്തച്ഛന്‍ മകള്‍ ബന്ധം നമ്മളറിഞ്ഞിട്ടുണ്ട്. പക്ഷെ ഒടുവില്‍ അച്ഛനെ അവഗണിച്ച് അതി സംഘര്‍ഷത്തിലേക്ക് നീങ്ങി പിന്നീട് വാത്സല്യം തിരിച്ചറിയുന്ന ക്ലീഷെ ക്ലൈമാക്‌സായിരിക്കും മിക്കപ്പോഴും പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ളത്.ഇവിടെ സാറ തൊട്ടപ്പന്റെ കൂടെയുണ്ട്,യാത്രയില്‍,മോഷണത്തില്‍,ഇറങ്ങി തല്ലാന്‍ പോലും അവള്‍ കരുത്ത് കാണിക്കുന്നുണ്ട്.തൊട്ടപ്പന് വേണ്ടാത്തത് അവള്‍ക്കും വേണ്ട,കായലാഴത്തില്‍ അവള്‍ മുങ്ങി താഴുന്നത് അച്ഛനെ തേടിയാണ് അപൂര്‍വ്വ മായ സങ്കല്‍പ്പമാണത്.

നോക്കൂ ഇത്ര കരുത്തുണ്ടായിട്ടും ആര്‍ത്തവ ദിനത്തില്‍ ബാത്ത്‌റൂം അകത്താണന്ന് പറഞ്ഞ് വാതിലടക്കുന്ന ടീച്ചറുടെ മുന്നില്‍ അവള്‍ നിസഹായയാകുന്നുണ്ട്,സോഷ്യല്‍ സ്റ്റാറ്റസിനെ ഓര്‍മ്മപെടുത്തുന്ന രാഷ്ട്രീയമുണ്ടതില്‍.പോലീസ്,കോടതി എല്ലാം ആരോടപ്പമെന്ന് പറയാതെ പറയുന്നുണ്ട്.ഏത് പ്രായത്തിലും പ്രണയം എന്തൊരു ഊര്‍ജ്ജമാണന്ന് കാട്ടിതരുന്നുണ്ട്.വിധിയില്‍ പരിതപ്പിച്ച് ജീവിതം ഒടുക്കാനല്ല പ്രതികാരം തീര്‍ത്ത് മുങ്ങി നിവരാനുള്ളതാണ് എന്ന പെണ്‍കരുത്തുണ്ട് ചുരുക്കത്തില്‍ തൊട്ടപ്പന്‍ മലയാള സിനിമയുടെ പുതിയ അധ്യായമാണ്.പട്ടിയും,പൂച്ചയും എല്ലാം തുരുത്ത് ജീവതത്തിലെ കഥാപാത്രങ്ങളാണ്.അത് തന്നെയാണ് ഷാനവാസിന്റെ രാഷ്ട്രീയ നിലപാടും

എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില അശ്ലീലങ്ങള്‍ ജാഗ്രതകുറവുകൊണ്ട് തൊട്ടപ്പനില്‍ കാണേണ്ടി വന്നു എന്നത് പരിമിതിയായി.വള്ളി ട്രൗസര്‍ കുടുങ്ങിപോകുന്നത് കണ്ട് തിയറ്ററില്‍ ആരും ചിരിച്ചില്ല.കണ്ണ് കാണാത്ത പ്രായമായ അന്ത്രുമാന് ചെറുപ്പക്കാരിയായ ഭാര്യ തന്നെ വേണമെന്നും അവര്‍ മറ്റൊരു യുവാവിലേക്ക് ചായുമെന്നും ഇനിയും സിനിമാ സന്ദര്‍ഭമാകരുതായിരുന്നു.പി.എസ് റഫീഖിന് വേണ്ടി മാത്രം ഒരു മുതലാളിയെ സൃഷ്ടിച്ചതും മുഴച്ച് നിന്നു.സിനിമ അതി സൂക്ഷ്മമായ രാഷ്ട്രീയ നിലപാടാണ് ചെറിയ അശ്രദ്ധമതി അതിന്റെ ടോട്ടാലിറ്റിയെ റദ്ദ് ചെയ്യാന്‍.

മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും,സൂക്ഷ്മമായ എഡിറ്റിങ്ങും തൊട്ടപ്പന്‍ മികച്ച അനുഭവമാക്കി.സിനിമ സാധാരണ മനുഷ്യരുടെത് കൂടിയാണ് എന്ന് പാഠം കൂടിയാണ് തൊട്ടപ്പന്‍.

Related Stories

No stories found.
logo
The Cue
www.thecue.in