നായകനായി സക്കറിയയുടെ അരങ്ങേറ്റം; കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നായകനായി സക്കറിയയുടെ അരങ്ങേറ്റം; കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Published on

നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സക്കറിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയിലൂടെ ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ സംവിധായകനാണ് സക്കറിയ. നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

സക്കറിയ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. വൈറസ്, തമാശ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സക്കറിയ അവതരിപ്പിച്ചിട്ടുണ്ട്. ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സക്കറിയയ്ക്ക് പുറമേ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമായ ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ജനുവരി ആദ്യം തിയറ്ററുകളിലെത്തും.

നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി ​ഗാനമാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്. പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, വസ്ത്രാലങ്കാരം- ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി., ആർട്ട്സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി. സദർ, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി.എഫ്.എക്സ്.- എഗ്ഗ് വൈറ്റ് വി.എഫ്.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ, ഡി.ഐ.- മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ- യെല്ലോ ടൂത്ത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in