'ഏഴ് കടൽ ഏഴ് മലൈ റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക്' ; ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ മത്സരവിഭാഗത്തിൽ നിവിൻ പോളി ചിത്രം

'ഏഴ് കടൽ ഏഴ് മലൈ റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക്' ; ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ മത്സരവിഭാഗത്തിൽ നിവിൻ പോളി ചിത്രം

53-ാം റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് റാം സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'. ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ ചലച്ചിത്രോത്സവം നടക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ വി ഹൗസ് പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നിവിൻ പോളിയ്‌ക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കൊപ്പം റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ ആയി ചിത്രം പ്രദർശിപ്പിക്കാൻ അവസരം നൽകിയതിൽ ഫെസ്റ്റിവലിന്റെ പ്രോഗ്രാമേഴ്സിനും മാനേജ്‍മെന്റിനും നിർമാതാക്കൾ നന്ദി അറിയിച്ചു. 'റിച്ചി' എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. പേരൻപിനു ശേഷം യുവൻ ശങ്കർ രാജയും റാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് എൻ.കെ.ഏകാംബരനാണ്. പ്രൊഡക്ഷൻ ഡിസൈനർ - ഉമേഷ് ജെ കുമാർ, എഡിറ്റർ - മതി വിഎസ്, ആക്ഷൻ - സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ - സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ - ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.

പേരൻപ് എന്ന ചിത്രത്തിന് ശേഷം രാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. മമ്മൂട്ടി, അഞ്ജലി, സാധന, അഞ്ജലി അമീർ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ നിർമിച്ച സിനിമയുടെ സംഗീതം യുവൻ ശങ്കർ രാജ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in