നിവിന്‍ പോളിക്കൊപ്പം ' ഏഴു കടല്‍ ഏഴുമലൈ', പേരന്‍പിന്‌ ശേഷം റാം


നിവിന്‍ പോളിക്കൊപ്പം ' ഏഴു കടല്‍ ഏഴുമലൈ', പേരന്‍പിന്‌ ശേഷം റാം

മമ്മൂട്ടി നായകനായ പേരന്‍പിന്‌ ശേഷം റാം സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്‌ 'ഏഴു കടല്‍, ഏഴു മലൈ' എന്ന്‌ പേരിട്ടു. മാനാട്‌ എന്ന ചിത്രമൊരുക്കിയ സുരേഷ്‌ കാമാച്ചിയാണ്‌ നിര്‍മ്മാണം. നിവിന്‍ പോളിക്കൊപ്പം സൂരിയും പ്രധാന റോളിലുണ്ട്‌.

അഞ്‌ജലിയാണ്‌ ഏഴു കടല്‍ ഏഴു മലൈയിലെ നായിക. യുവന്‍ ഷങ്കര്‍ രാജ സംഗീതമൊരുക്കുന്നു. ഏകാംബരം ക്യാമറ.

YEZHU KADAL YEZHU MALAI–TITLE ANNOUNCEMENT| RAM| YUVAN| NIVIN PAULY| ANJALI| SOORI| SURESH KAMATCHI
YEZHU KADAL YEZHU MALAI–TITLE ANNOUNCEMENT| RAM| YUVAN| NIVIN PAULY| ANJALI| SOORI| SURESH KAMATCHI

തമിഴ്‌ എം.എ, തങ്കമീന്‍കള്‍, തരമണി എന്നീ സിനിമകളൊരുക്കിയ റാം തമിഴിലെ നവനിര സംവിധായകരില്‍ ശ്രദ്ധേയനാണ്‌. പേരന്‍പ്‌ എന്ന ചിത്രത്തിലെ അമുദനായി മമ്മൂട്ടിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും റാം ചിത്രത്തിലേതെന്നാണ്‌ പ്രതീക്ഷ. സാറ്റര്‍ഡേ നൈറ്റ്‌, തുറമുഖം, പടവെട്ട്‌ എന്നിവയാണ്‌ നിവിന്റെ റിലീസ്‌ ചെയ്യാനിരിക്കുന്ന സിനിമകള്‍

Related Stories

No stories found.
logo
The Cue
www.thecue.in