എതിരാളിയായി സോണിയാ ​ഗാന്ധി, ആദ്യം മമ്മൂട്ടി പിന്നെ യഥാർത്ഥ വൈ.എസ്.ആർ; യാത്ര സെക്കൻഡ് ട്രെയിലർ

എതിരാളിയായി സോണിയാ ​ഗാന്ധി, ആദ്യം മമ്മൂട്ടി പിന്നെ യഥാർത്ഥ വൈ.എസ്.ആർ; യാത്ര സെക്കൻഡ് ട്രെയിലർ

ഒന്നാം ഭാ​ഗത്തെക്കാൾ രാഷ്ട്രീയ പരാമർശങ്ങളും വിവാദമായേക്കാവുന്ന രം​ഗങ്ങളും നിറച്ചാണ് യാത്ര സെക്കൻഡ് എന്ന് സൂചനയുമായി ട്രെയിലർ. കോൺ​ഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയവും പറയുന്ന യാത്ര എന്ന സിനിമയുടെ രണ്ടാം ഭാ​ഗമാണ് യാത്ര സെക്കൻഡ്. വൈ.എസ്.ആറിനെ രണ്ടാം ഭാ​ഗത്തിലും മമ്മൂട്ടി അവതരിപ്പിക്കുന്നു. ജീവയാണ് മകൻ ജ​ഗൻ മോഹൻ റെഡ്ഡിയുടെ റോളിൽ. ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വൈ.എസ് ആറിന്റെ മകൻ ജ​ഗന്റെ യാത്രയും, കോൺ​ഗ്രസിൽ നിന്ന് വൈ.എസ്.ആർ കോൺ​ഗ്രസിലേക്കുള്ള ചുവടുമാറ്റവും രാഷ്ട്രീയ എതിരാളികളുടെ നീക്കവുമെല്ലാം രണ്ടാം ഭാ​ഗത്തിലുണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്.

USER

വൈ.എസ്.ആറിന്റെ പിൻ​ഗാമിയായും ജ​ഗൻ എത്തുന്നതിനെ തടയാൻ കോൺ​ഗ്രസ് നടത്തുന്ന നീക്കങ്ങളെ പരാമര‍്ശിക്കുന്ന ഡയലോ​ഗുകളും സോണിയാ ​ഗാന്ധിയെ എതിരാളിയായി ചിത്രീകരിക്കുന്ന രം​ഗവുമെല്ലാം ട്രെയിലറിലുണ്ട്. ചന്ദ്രബാബു നായിഡുവിനോട് സാമ്യമുള്ള കഥാപാത്രത്തെയും കാണാം. ജ​ഗൻ മോഹൻ റെഡ്ഡിയും വൈ.എസ് ആർ കോൺ​ഗ്രസും ഇലക്ഷൻ പ്രചരണ തന്ത്രമെന്ന നിലയിലാണ് യാത്ര ആദ്യഭാ​ഗം ഒരുക്കിയതെന്ന് നേരത്തെ വിമര്ശനമുണ്ടായിരുന്നു. യാത്ര രണ്ടാം ഭാ​ഗം ഇലക്ഷന് മുന്നോടിയായി റിലീസ് ചെയ്യുന്നത് ​ജ​ഗൻ റെഡ്ഡിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് പ്രതിപക്ഷവും വിമർശിക്കുന്നുണ്ട്. യാത്ര സിനിമയുടെ റിലീസ് 2019ലെ തെരഞ്ഞെടുപ്പിൽ ജ​ഗൻ മോഹൻ റെഡ്ഡിയെ തുണച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വൈ.എസ്.ആർ എന്ന ജനകീയ നേതാവിന്റെ സവിശേഷതകളിലൂന്നിയായിരുന്നു ആദ്യ ചിത്രം. മേയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യാത്ര രണ്ടാം ഭാ​ഗമെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. മഹി വി രാഘവാണ് യാത്രയുടെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്തിരിക്കുന്നത്.

USER

വൈ.എസ്.ആറിന് ശേഷം ജ​ഗൻ റെഡ്ഡി താഴേക്കിടയിലുള്ള മനുഷ്യരിലേക്കിറങ്ങി ജനകീയ നേതാവാകുന്നതാണ് സിനിമയുടെ തീം. വൈ.എസ് ആറിന്റെ മരണശേഷം സിനിമയിലെ രം​ഗങ്ങൾ ട്രെയിലറിൽ വരുമ്പോൾ പ്രതിമയായും പോസ്റ്ററായും യഥാര‍്ത്ഥ വൈ.എസ് ആറിനെയാണ് രം​ഗങ്ങളിൽ കാണാനാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in