സമാന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും ; യശോധ നവംബര്‍ 11ന് തിയ്യേറ്ററുകളില്‍

സമാന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും ; യശോധ നവംബര്‍ 11ന് തിയ്യേറ്ററുകളില്‍

സമാന്ത പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം യശോധ നവംബര്‍ 11ന് റിലീസ് ചെയ്യും. തെലുങ്ക് കൂടാതെ നാല് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിയും ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്റെ ബാനറില്‍ സിവലെങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

യശോധ എന്ന കഥാപാത്രത്തെയാണ് സമാന്ത അവതരിപ്പിക്കുന്നത്. ആക്ഷന്‍ സ്വീക്വന്‍സുകള്‍ ഉള്ള ത്രില്ലിംഗ് സിനിമയാകും എന്നാണ് നേരത്തെ പുറത്തു വന്ന ടീസര്‍ നല്‍കുന്ന സൂചനകള്‍. ഗര്‍ഭിണിയായ സമാന്തയുടെ കഥാപാത്രം ആക്ഷന് വേണ്ടിയുള്ള ട്രെയ്‌നിങ്ങുകളില്‍ പങ്കെടുക്കുന്നത് ടീസറില്‍ വ്യക്തമായിരുന്നു. വരലക്ഷ്മി ശരത് കുമാര്‍, റാവു രമേഷ്, സമ്പത്ത് , മുരളി ശര്‍മ , ശത്രു ,മധുരിമ ,കല്‍പിക ഗേഷ് , ദിവ്യ ശ്രീപാദ , പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2018ല്‍ പുറത്തിറങ്ങിയ യുടേണിന് ശേഷം സമാന്ത ലീഡ് റോളിലെത്തുന്ന ചിത്രം കൂടിയാണ് യശോധ. യു ടേണിന് ശേഷം സൂപ്പര്‍ ഡിലക്‌സടക്കം ഒരുപാട് ചിത്രങ്ങള്‍ ചെയ്തിരുന്നുവെങ്കിലും ലീഡ് റോളില്‍ എത്തുന്ന ചിത്രങ്ങളുണ്ടായിരുന്നില്ല. ശാകുന്തളമാണ് സമാന്തയുടേതായി വരാനിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ചിത്രം.

സംഭാഷണം- പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി , സംഗീതസംവിധാനം -മണിശര്‍മ്മ,ഛായാഗ്രഹണം-എം. സുകുമാര്‍, വരികള്‍-ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍- ഹേമാംബര്‍ ജാസ്തി, കല-അശോക്. സംഘട്ടനം:-വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍- മാര്‍ത്താണ്ഡം,കെ വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-വിദ്യ ശിവലെങ്ക, സഹനിര്‍മ്മാണം-ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രവികുമാര്‍ ജിപി, രാജ സെന്തില്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്

Related Stories

No stories found.
logo
The Cue
www.thecue.in