'യല്ല ഹബീബീ'; ദുബായ് പശ്ചാത്തലത്തിൽ ആദ്യ ​ഗാനവുമായി 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'

'യല്ല ഹബീബീ'; ദുബായ് പശ്ചാത്തലത്തിൽ ആദ്യ ​ഗാനവുമായി 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' യിലെ ആദ്യ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. സുഹെെൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സം​ഗീതം പകർന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ പുറത്തു വിട്ട ലിറിക്കൽ ​ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖ്, വിദ്യാ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ്. മാജിക് ഫ്രെയിംസും നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും.

ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. രാമചന്ദ്ര ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. 'മിഖായേല്‍' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാമചന്ദ്ര ബോസ് & കോ. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് - സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്‍,നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ - ഷോബി പോള്‍രാജ്, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍ , വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സ്റ്റില്‍സ് - അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ - ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, മാര്‍ക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ - ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in