ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസാദിയിലെ യാനങ്ങൾ തീരാതെ എന്ന ഗാനം പുറത്ത്. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ചിത്രം ഒരു ത്രില്ലർ ചിത്രമാണ്. കൊലപാതക കേസില്‍ ശിക്ഷയനുഭവിക്കുന്ന ഭാര്യയെ പോലീസിന്റേയും മറ്റ് വമ്പന്‍മാരുടേയും പ്രതിരോധം തകര്‍ത്ത് ആശുപത്രിയില്‍ നിന്നും കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന നായകനെയാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്ലറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിൽ രഘു എന്ന കഥാപാത്രമായാണ് ശ്രീനാഥ് ഭാസി അഭിനയിക്കുന്നത്. ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്.
ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ആസാദി. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗർ ആണ്. സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സനീഷ് സ്റ്റാൻലിയാണ്. സംഗീതസംവിധാനം - വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ- പ്രതീഷ് ശേഖർ, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബ്ലെസ് തോമസ് മാവേലി, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കുന്നത്.