
കാന്‍സര്‍ രോഗിയായ 60 വയസുള്ള ആരാധികയുടെ ആഗ്രഹം സാധിച്ചു നല്‍കി നടന്‍ ഷാരൂഖ് ഖാന്‍. വെസ്റ്റ് ബംഗാളില്‍ ജീവിക്കുന്ന 60 വയസുള്ള ശിവാനി ചക്രവര്‍ത്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാന്‍സര്‍ ചികിത്സയിലായിരുന്നു. ഷാരൂഖിന്റെ കടുത്ത ആരാധികയായ അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും താരത്തെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശിവാനിയുടെ ഫോട്ടോസും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈയറലായതിനു പിന്നാലെ ഷാരുഖ് ഖാന്‍ ശിവാനിയെ വീഡിയോ കാള്‍ ചെയ്യുകയായിരുന്നു.
ഏതാണ്ട് 40 മിനുട്ടോളം നീണ്ടു നിന്ന ഫോണ്‍ കോളില്‍ ശിവാനിക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അവരെ ഉടന്‍ കാണാനായി ചെല്ലുമെന്നും ഷാരുഖ് വാക്ക് നല്‍കി. തന്റെ കല്യാണത്തിന് വരാമെന്നും ഞങ്ങളുടെ അടുക്കളയില്‍ പാകം ചെയ്ത മീന്‍ കറി കഴിക്കുമെന്നും ഷാരൂഖ് തന്റെ അമ്മയ്ക്ക് വാക്ക് നല്‍കിയെന്ന് ശിവാനിയുടെ മകളായ പ്രിയ പറഞ്ഞു. താരത്തിന്റെ ഈ പ്രവര്‍ത്തിയെ പുകഴ്ത്തുകയാണ് പ്രേക്ഷകരും സിനിമാലോകവും.
ആറ്റ്‌ലീ നായകനാകുന്ന 'ജവാന്‍' ആണ് ഷാരൂഖിന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖാനോടൊപ്പം വിജയ് സേതുപതി, നയന്‍താര എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.'ജവാനില്‍' ബോളിവുഡില്‍ നിന്നും ടോളിവുഡില്‍നിന്നുമുള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. ചിത്രം സെപ്റ്റംബര്‍ 7 ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.