'പാർട്ടി ഒന്ന് തൊടങ്കട്ടുമാ..' ദ ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം ആദ്യ സിം​ഗിൾ; 'വിസിൽ പോട്' ​ഗാനവുമായി വിജയ്

'പാർട്ടി ഒന്ന് തൊടങ്കട്ടുമാ..' ദ ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം ആദ്യ സിം​ഗിൾ; 'വിസിൽ പോട്' ​ഗാനവുമായി വിജയ്

വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് സിം​ഗിൾ പുറത്തു വിട്ടു. വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർ ഒരുമിച്ച് അണിനരക്കുന്ന വിസിൽ പോട് എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. യുവൻ ശങ്കർ രാജയാണ് സം​ഗീതം. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.

മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003-ലെ പുതിയ ഗീതൈ എന്ന ചിത്രത്തിന് ശേഷം യുവനും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈമിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിംഗ് വെങ്കട്ട് രാജനും നിർവഹിക്കും.

'ബിഗില്‍' എന്ന ചിത്രത്തിന് ശേഷം എ.ജി.എസ് എന്റർടൈൻമെൻറ്സും വിജയ്യും ഒന്നിക്കുന്ന 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം' 2024 ല്‍ റിലീസ് ചെയ്യും. വലിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ചിത്രത്തിനായി ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ദര്‍ ഒന്നിക്കുമെന്നും സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് എന്റർടൈൻമെന്റസ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in