'ആശുപത്രിയിലെത്തിയത് പതിവ് പരിശോധനകൾക്കായി' ; സുഖവിവരം അന്വേഷിച്ചവർക്ക് നന്ദി പറഞ്ഞു സുരേഷ് ഗോപി

'ആശുപത്രിയിലെത്തിയത് പതിവ് പരിശോധനകൾക്കായി' ; സുഖവിവരം അന്വേഷിച്ചവർക്ക് നന്ദി പറഞ്ഞു സുരേഷ് ഗോപി

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ വ്യാജമാണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്കൊരു കുഴപ്പവുമില്ലെന്നും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആലുവ യു സി കോളജിൽ ‘ഗരുഡൻ’ സിനിമയുടെ ലൊക്കേഷനിലാണ് താൻ ഇപ്പോഴുള്ളതെന്നും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും ഇതോടൊപ്പം സുരേഷ് ഗോപി പങ്കുവച്ചു.

പതിവ് ആരോഗ്യ പരിശോധനകൾക്കായാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയത്. പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ ആണെന്നു കണ്ടതോടെ അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. തന്റെ സുഖവിവരം അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

മിഥുൻ മാനുവേലിന്റെ തിരക്കഥയിൽ നവാഗതനായ അരുൺ വർമ്മയാണ് 'ഗരുഡൻ' സംവിധാനം ചെയ്യുന്നത്. ഒരു ലീഗൽ ത്രില്ലർ ആയി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'ഗരുഡൻ' നിർമിക്കുന്നത്. അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, മാളവിക,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാകും.

Related Stories

No stories found.
logo
The Cue
www.thecue.in