ആർഡിഎക്സിന് ശേഷം വീണ്ടും; നഹാസിനൊപ്പം ഒമ്പതാമത്തെ നിർമാണ ചിത്രം പ്രഖ്യാപിച്ച് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

ആർഡിഎക്സിന് ശേഷം വീണ്ടും; നഹാസിനൊപ്പം ഒമ്പതാമത്തെ നിർമാണ ചിത്രം പ്രഖ്യാപിച്ച് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്തും സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ആർഡിഎക്സ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം നഹാസിന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിനായി ഞങ്ങൾ ഒന്നിക്കുന്നു, മറ്റൊരു അവിസ്മരണീയമായ സിനിമാറ്റിക് അനുഭവത്തിനായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ആർഡിഎക്സ് ആയിരുന്നു നഹാസ് ഹിദായത്തിന്റെ ആദ്യ ചിത്രം. മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിച്ച ചിത്രം കൂടിയായിരുന്നു ആർഡിഎക്സ്.

സിനിമ നിർമാണ രംഗത്ത് പത്ത് വർഷം പിന്നിടുന്ന വേളയിലാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്. നിർമാതാക്കളുടെ ഒമ്പതാമത്തെ ചിത്രമായാണ് നഹാസിന്റെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന രണ്ടു സിനിമകൾ കൂടി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. കടലിൻ്റെ പശ്ചാത്തലത്തിൽ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ആയി ആണ് ചിത്രം ഒരുങ്ങുന്നത്. ജാനെമൻ, പുറത്തിറങ്ങാനിരിക്കുന്ന മഞ്ഞുമൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്‌സ് നിർമിക്കുന്ന എട്ടാമത്തെ ചിത്രം. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ പുറത്തുവിടും.

നഹ്സിന്റെ ആദ്യ സിനിമയായ ആർ ഡി എക്സ് ആഗോള ബോക്സ് ഓഫീസിൽ നിന്നും 80 കോടി പിന്നിട്ടു. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് നേടിയത്. ഓഗസ്റ്റ് 25 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ആർ ഡി എക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.'

Related Stories

No stories found.
logo
The Cue
www.thecue.in