'കൈയ്യടി ഉറപ്പിച്ചത് ബാബു ആന്റണി ചേട്ടന് മാത്രം' ; മൾട്ടിപ്ലെക്സിലും വി ഐ പി ലോഞ്ചിലും വരെ സിനിമ വർക്ക് ആയെന്ന് ആദർശ് സുകുമാരൻ

'കൈയ്യടി ഉറപ്പിച്ചത് ബാബു ആന്റണി ചേട്ടന് മാത്രം' ; മൾട്ടിപ്ലെക്സിലും വി ഐ പി ലോഞ്ചിലും വരെ സിനിമ വർക്ക്  ആയെന്ന് ആദർശ് സുകുമാരൻ

ആർ ഡി എക്സിൽ 100 ശതമാനം കൈയ്യടി ഉറപ്പിച്ച സീൻ ബാബു ആന്റണി ചേട്ടന്റേത് മാത്രമായിരുന്നെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഷബാസ് റഷീദ്. സിനിമയുടെ ഫസ്റ്റ് കട്ട് കഴിഞ്ഞതിന് ശേഷം ഇവിടെ ഒക്കെ കൈയ്യടി കിട്ടുമായിരിക്കും എന്ന തരത്തിൽ പോയിന്റുകൾ നോട്ട് ചെയ്ത് വെക്കുമായിരുന്നു. ഏകദേശം 15 പോയിന്റുകൾ എഴുതിയിരുന്നു. എല്ലായിടത്തും കൈയ്യടി കിട്ടുമെങ്കിൽ വിജയമാകും എന്നൊരു കണക്കുകൂട്ടൽ ഉണ്ടായിരുനെന്നും ഷബാസ് പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഷബാസ് ഇക്കാര്യം പറഞ്ഞത്.

റിലീസ് ദിവസം രാത്രി 12 മണിക്ക് ഫോർട്ട് കൊച്ചിയിലെ ഇ വി എം തിയറ്ററിൽ പോയിരുന്നു. 800 ഓളം സീറ്റുള്ള തിയറ്റർ ഫുൾ ആയിരുന്നു. അവിടെനിന്ന് കിട്ടിയ കൈയ്യടി കണ്ടപ്പോൾ ഞങ്ങൾക്ക് ഉറപ്പായി സിനിമ വർക്ക് ആയെന്നും ഷബാസ് പറഞ്ഞു. ബേസിൽ ജോസഫ്, നിമിഷ സജയൻ, അനുശ്രീ ഒക്കെ സിനിമ കണ്ടിട്ട് വിളിച്ചിരുന്നു. അവരൊക്കെ വി ഐ പി സ്‌ക്രീനിൽ ആണ് സിനിമ കണ്ടത് പക്ഷെ അവർ കൈയ്യടിച്ചു എന്ന് അവർ പറഞ്ഞത് വളരെ സന്തോഷം തോന്നിപ്പിച്ചെന്നും ഷബാസ് കൂട്ടിച്ചേർത്തു. മൾട്ടിപ്ളെക്സിലും വി ഐ പി ലോഞ്ചിലും വരെ സിനിമ വർക്ക് ആയി എന്നും മാൾ എന്ന കാര്യം മറന്ന് വരെ ആളുകൾ സിനിമക്ക് കൈയ്യടിച്ചെന്നും തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആദർശ് സുകുമാരൻ പറഞ്ഞു.

'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in