ദിലീപും ആന്റണിയും ഫിയോക്കിന്റെ തലപ്പത്തുള്ളവര്‍: അവരെ പുറത്താക്കാനല്ല ബൈലോ തിരുത്തലെന്ന് ഫിയോക് പ്രസിഡന്റ്

ദിലീപും ആന്റണിയും ഫിയോക്കിന്റെ തലപ്പത്തുള്ളവര്‍: അവരെ പുറത്താക്കാനല്ല ബൈലോ തിരുത്തലെന്ന് ഫിയോക് പ്രസിഡന്റ്

ഫിയോക്കിന്റെ ബൈലോ തിരുത്തുന്നത് ദിലീപിനെയോ ആന്റണി പെരുമ്പാവൂരിനെയോ പുറത്താക്കാനല്ലെന്ന് പ്രസിഡന്റ് കെ വിജയകുമാര്‍. സംഘടനയില്‍ കാലാന്തരമായി ചില മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. അതിന് വേണ്ടിയാണ് ബൈലോയില്‍ ഭേദഗതി വരുത്തുന്നത്. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഫിയോക്കിന്റെ തലപ്പത്തുള്ളവരാണ്. അവരെ പുറത്താക്കുവാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിക്കില്ലെന്നും വിജയകുമാര്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

വിജയകുമാറിന്റെ വാക്കുകള്‍:

'കഴിഞ്ഞ 12 ദിവസങ്ങളോളമായി ഞാന്‍ ദുബായില്‍ ആണ്. എന്നെപ്പറ്റി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫിയോക്കിന്റെ ബൈലോയില്‍ കാലാന്തരമായി ആവശ്യമായുള്ള ചില ഭേദഗതികള്‍ വരുത്തുന്നുണ്ട് എന്നത് സത്യമാണ്. അത് ദിലീപിനെയോ ആന്റണി പെരുമ്പാവൂരിനെയോ പുറത്താക്കാന്‍ വേണ്ടിയല്ല. ഇത് ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. 31ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ അംഗങ്ങള്‍ക്ക് ആവശ്യമായുള്ള നില കാര്യങ്ങള്‍ തീരുമാനിക്കും എന്നേയുള്ളു. അല്ലാതെ ബൈലോ മാറ്റുകയൊന്നുമില്ല.

ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഫിയോക്കിന്റെ തലപ്പത്തുള്ളവരാണ്. അവരെ പുറത്താക്കുവാന്‍ തങ്ങള്‍ ഒരിക്കലും ശ്രമിക്കുകയില്ല. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ സംഘടനയുടെ ആദ്യകാല ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്. അവര്‍ക്ക് ആവശ്യമുള്ള അത്രയും കാലം അവര്‍ സംഘടനയില്‍ കാണും. ഞാന്‍ അവരെ പുറത്താക്കാനോ എടുത്തു കളയണോ ശ്രമിക്കുകയുമില്ല, എനിക്ക് അതിന് സാധിക്കുകയുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in