'ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ 'വിശ്വാസികളാണ്' ജയ് ശ്രീറാം'; രാം ലല്ലയുടെ ചിത്രത്തിനൊപ്പം കുറിപ്പുമായി രേവതി

'ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ 'വിശ്വാസികളാണ്' ജയ് ശ്രീറാം'; രാം ലല്ലയുടെ ചിത്രത്തിനൊപ്പം കുറിപ്പുമായി രേവതി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് വിശ്വാസികളാണ് നമ്മൾ എന്ന് ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിത് എന്ന കുറിപ്പ് പങ്കുവച്ച് നടി രേവതി. ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു എന്നും പ്രതിഷ്ഠായായ രാം ലല്ലയുടെ മുഖം കാണുമ്പോൾ എന്റെയുള്ളിൽ സന്തോഷം തോന്നിയെന്നും ഇതുപോലൊരു വികാരം തനിക്കുണ്ടായിരുന്നു എന്ന് ഇന്നലെയാണ് മനസ്സിലായത് എന്നും രേവതി ഇൻസ്റ്റ​ഗ്രമിൽ കുറിച്ചു. അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രവും കുറിപ്പിനൊപ്പം രേവതി പോസ്റ്റ് ചെയ്തു.

രേവതിയുടെ പോസ്റ്റ്:

ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു. അത്യധികം സന്തോഷം തോന്നി. ഒരു ഹിന്ദുവായി ജനിച്ചതിനാൽ നമ്മൾ നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാൻ കഴിയുന്നു എന്നതിൽ അത്ഭുതമില്ല. എല്ലാവരും ഇങ്ങനെ തന്നെ വേണം പ്രവർത്തിക്കാൻ. ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റി മറിച്ചു. ഒരുപക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ 'വിശ്വാസികളാണ്' !!! ജയ് ശ്രീറാം.’’

നേരത്തെ ബോളിവുഡ് താരം ശില്പ ഷെട്ടി, തെന്നിന്ത്യൻ താരം സമാന്ത, നടി ദിവ്യാ ഉണ്ണി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in