'സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്'; ചരിത്രപരമായ ജൂറി തീരുമാനത്തെ നെഞ്ചോട് ചേര്‍ക്കുന്നുവെന്ന് WCC

'സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്'; ചരിത്രപരമായ ജൂറി തീരുമാനത്തെ നെഞ്ചോട് ചേര്‍ക്കുന്നുവെന്ന് WCC

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ നിലവാരമില്ലാത്തതിനാല്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് വേണ്ടെന്ന ജൂറി തീരുമാനത്തെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ജൂറി തീരുമാനത്തെ പിന്തുണച്ചും എതിര്‍ത്തും വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി WCC രംഗത്തെത്തിയിരിക്കുന്നത്.

'ജൂറി തീരുമാനം ചരിത്രപരമാണ്, ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നെഞ്ചോട് ചേര്‍ക്കുന്നു. ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും WCC-യുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല, മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്', WCC പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

'സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്'; ചരിത്രപരമായ ജൂറി തീരുമാനത്തെ നെഞ്ചോട് ചേര്‍ക്കുന്നുവെന്ന് WCC
കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു

പ്രസ്താവനയുടെ പൂര്‍ണരൂപം:

'29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേര്‍ക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങള്‍.ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.'

Related Stories

No stories found.
logo
The Cue
www.thecue.in