ഗ്ലാമര്‍ ലുക്കില്‍ സംയുക്ത മേനോന്‍; 'അവളുടെ രാവുകളെ' ഓര്‍മ്മിപ്പിച്ച് എരിഡ പോസ്റ്റര്‍

ഗ്ലാമര്‍ ലുക്കില്‍ സംയുക്ത മേനോന്‍; 'അവളുടെ രാവുകളെ' ഓര്‍മ്മിപ്പിച്ച് എരിഡ പോസ്റ്റര്‍

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'എരിഡ'യുടെ പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്ത മേനോന്‍, നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഗ്ലാമര്‍ ലുക്കില്‍ സംയുക്തമേനോന്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍.

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'യെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എരിഡ എന്നത് ഗ്രീക്ക് പദമാണ്.

ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് എരിഡ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഛായാഗ്രഹണം എസ്. ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും വൈ.വി.രാജേഷിന്റേതാണ്. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു മുരുകന്‍, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍, പരസ്യകല- ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം- എ.എസ്.ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in