'വെളിവുള്ള ഒറ്റൊരുത്തനും ഈ കൂട്ടത്തിലില്ല'; 'വിവാഹ ആവാഹന'വുമായി നിരഞ്ജും കൂട്ടരും , ട്രെയ്‌ലര്‍

'വെളിവുള്ള ഒറ്റൊരുത്തനും ഈ കൂട്ടത്തിലില്ല';  'വിവാഹ ആവാഹന'വുമായി നിരഞ്ജും കൂട്ടരും , ട്രെയ്‌ലര്‍

നിരഞ്ജ് മണിയന്‍പിള്ള രാജുവും, നിതാരയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് വിവാഹ ആവാഹനം. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സാജന്‍ ആലുംമൂട്ടില്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടേയും ടെക്നീഷ്യന്‍മാരുടേയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സോണി സി.വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം ഒരു വിവാഹവും അന്ധവിശ്വാസങ്ങളുമെല്ലാം ഹാസ്യരൂപേണ ചിത്രം അവതരിപ്പിക്കുന്നുവെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. എഡിറ്റര്‍- അഖില്‍ എ.ആര്‍, സംഗീതം- രാഹുല്‍ ആര്‍ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആര്‍ട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുണ്‍ നന്ദകുമാര്‍, ഡിസൈന്‍- ശ്യാം സുന്ദര്‍, സ്റ്റില്‍സ്- വിഷ്ണു രവി, വിഷ്ണു കെ വിജയന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in