ആവേശം തെലുങ്കിൽ ചെയ്യണമെന്ന് തോന്നി, ട്രാൻസ് കണ്ട് ഞെട്ടി; ഫഹദിനെ പുകഴ്ത്തി തെലുങ്ക് നടൻ വിഷ്ണു മഞ്ചു

ആവേശം തെലുങ്കിൽ ചെയ്യണമെന്ന് തോന്നി, ട്രാൻസ് കണ്ട് ഞെട്ടി; ഫഹദിനെ പുകഴ്ത്തി തെലുങ്ക് നടൻ വിഷ്ണു മഞ്ചു
Published on

പാൻ ഇന്ത്യൻ ലെവലിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമാണ് തിയറ്ററുകളിൽ നിന്നും നേടിയത്. ഫഹദിന്റെ രം​ഗ എന്ന കഥാപാത്രത്തിനും ആരാധകർ ഏറെയാണ്. ആവേശം തെലുങ്കിൽ ചെയ്യണം എന്ന് അതിയായ ആ​ഗ്രഹമുണ്ടായിരുന്നെന്നും തനിക്ക് മുന്നേ മറ്റൊരാൾ അതിന്‍റെ റൈറ്റ്സ് കരസ്ഥമാക്കിയെന്നും പറയുകയാണ് തെലുങ്ക് നടൻ വിഷ്ണു മഞ്ചു. ട്രാൻസിലെ ഫഹദിന്റെ പ്രകടനം കണ്ട് ഞെട്ടിപ്പോയെന്നും വിഷ്ണു മഞ്ചു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മലയാളം സിനിമകൾ ഫോളോ ചെയ്യാറുണ്ട്. എല്ലാമൊന്നും കാണില്ലെങ്കിലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളെല്ലാം ഒന്ന് വിടാതെ കണ്ടിട്ടുണ്ട്. എമ്പുരാൻ, തുടരും തുടങ്ങിയ സിനിമകളെല്ലാം വൻ ഹിറ്റുകളായിരുന്നു. പക്ഷെ, ഇപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട നടൻ ഫഹദ് ഫാസിലാണ്. അദ്ദേഹത്തിന്റെ ട്രാൻസ് എന്ന സിനിമയിലെ പ്രകടനം കണ്ട് ഞെട്ടിയിട്ടുണ്ട്. ആവേശത്തിലെ രം​ഗണ്ണനെയും വലിയ ഇഷ്ടമാണ്. ആവേശം തെലുങ്കിൽ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ, അപ്പോഴേക്കും അതിന്റെ റൈറ്റ്സ് വിറ്റുപോയിരുന്നു. പുഷ്പ 2വിലും അദ്ദേഹത്തിന്റെ പ്രകടനം ​ഗംഭീരമായിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രൊമോഷൻ സമയത്താണ് വിഷ്ണു മഞ്ചു ഇക്കാര്യം ക്യു സ്റ്റുഡിയോയുമായി പങ്കുവെച്ചത്.

വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ ഒരു എക്സ്റ്റന്റഡ് കാമിയോ ആയി എത്തുന്നു എന്ന പ്രത്യേകതയും കണ്ണപ്പയ്ക്കുണ്ട്. പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in