​ക്വാളിറ്റിയുള്ള സിനിമകളെ സപ്പോർട്ട് ചെയ്യണം; ഗംഭീര സിനിമകൾ ചെയ്യുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ഭാവി സ്വപ്നമെന്ന് വിഷ്ണു ​ഗോവിന്ദൻ

​ക്വാളിറ്റിയുള്ള സിനിമകളെ സപ്പോർട്ട് ചെയ്യണം; ഗംഭീര സിനിമകൾ ചെയ്യുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ഭാവി സ്വപ്നമെന്ന് വിഷ്ണു ​ഗോവിന്ദൻ
Published on: 

മികച്ച സിനിമകൾ ചെയ്യുന്ന, ഇൻഡിപെൻഡന്റ് സിനിമകളെ സപ്പോർട്ട് ചെയ്യുന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങുക എന്നതാണ് തന്റെ സ്വപ്നം എന്ന് നടൻ വിഷ്ണു ​ഗോവിന്ദൻ. കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെ‍ഞ്ച് പോലെ, ശങ്കർ സാറിന്റെ എസ് പിക്ച്ചേഴ്സ് പോലെ ലാൽ ജോസിന്റെ എൽ.ജെ ഫിലിംസിനെ പോലെ സ്വതന്ത്ര സിനിമകളെ സപ്പോർട്ട് ചെയ്യുന്ന ഒരു ഫിലിം ഫ്രട്ടേണിറ്റി ഉണ്ടാക്കണം എന്നും ടെംപ്ലേറ്റുകളെ ബ്രേക്ക് ചെയ്യുന്ന ചർച്ച ചെയ്യുന്ന സിനിമകൾക്ക് ഫണ്ടിം​ഗിന് തടസം നേരിടുകയാണെങ്കിൽ അത്തരം സനിമകളെ സഹായിക്കുന്നിനുമായിരിക്കും ആ പ്രൊഡക്ഷൻ ഹൗസ് എന്നും വിഷ്ണു പറയുന്നു. ഫിലിം ഫെസ്റ്റിവൽ ടെെപ്പ് ചിത്രങ്ങൾ അല്ല എന്നും അറ്റൻഷൻ പ്ലീസ് പോലെയുള്ള പ്രേക്ഷകനെ ഹുക്ക് ചെയ്യാൻ കഴിയുന്ന ഷട്ടര്‌‍ പോലെയുള്ള പടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നതെന്നും വിഷ്ണു ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

വിഷ്ണു ഗോവിന്ദൻ പറഞ്ഞത്:

​ഗംഭീര സിനിമകൾ ചെയ്യുന്ന ഒരു പ്രൊഡക്ഷൻ കമ്പനി എന്റെ സ്വപ്നമാണ്. ഡയറക്ടർ ശങ്കർ സാറിന് സ്വന്തമായിട്ട് ഒരു പ്രൊഡക്ഷൻ കമ്പനിയുണ്ടായിരുന്നു എസ് പിക്ച്ചേഴ്സ് എന്ന് പറഞ്ഞിട്ട്, അവരാണ് 23 എം പുലികേശി സിനിമയൊക്കെ എടുത്തിട്ടുള്ളത്. കാർത്തിക്ക് സാറിന് സ്റ്റോൺ ബെഞ്ച് ഉണ്ട്. സ്റ്റോൺ ബെഞ്ച് കുറേ ഇൻഡിപെൻഡന്റ് സിനിമകളെ സപ്പോർട്ട് ചെയ്തിട്ടുണ്ട്, അങ്ങനെയാണ് അറ്റൻഷൻ പ്ലീസ് എന്ന സിനിമ സപ്പോർട്ടഡാവുന്നത്. അങ്ങനെ കുറേ ഡയറക്ടേഴ്സ് പ്രൊഡക്ഷൻ കമ്പികൾ തുടങ്ങാറുണ്ട്. ലാൽ ജോസ് സാറിന്റെ എൽ.ജെ ഫിലിംസും അതിലൊന്നാണ്. എന്നെ സംബന്ധിച്ച് എന്റെ സിനിമകളെയോ അല്ലെങ്കിൽ ഭാവിയിൽ ഞാൻ ഡയറക്ടറാവുമെന്നോ എനിക്ക് സിനിമ ചെയ്യാൻ വേണ്ടി പ്രൊഡക്ഷൻ കമ്പനി സ്റ്റാർട്ട് ചെയ്യണം എന്നതിനെയൊക്കെക്കാൾ ഉപരി ഇൻഡിപെൻഡന്റ് സിനിമകളെ സപ്പോർട്ട് ചെയ്യുന്ന ഒരു ഫിലിം ഫെർട്ടേണിട്ടി ഉണ്ടാക്കണം. ടെംപ്ലേറ്റുകളെ ബ്രേക്ക് ചെയ്യുന്ന ചർച്ച ചെയ്യുന്ന അറ്റൻഷൻപ്ലീസ് പോലെയുള്ള സിനിമകളെപ്പോലെ ഫണ്ടിം​ഗിന് വേണ്ടി ബുദ്ധിമുട്ടുന്ന സമയത്ത് അങ്ങനത്തെ സിനിമയ്ക്ക് പ്രോപ്പർ ക്വാളിറ്റി ഉണ്ടെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യണം.

അത് ഞാനായിരിക്കില്ല ചെയ്യുന്നത്, അതാണ് പ്രോപ്പർ ഫ്രട്ടേണിട്ടി എന്ന് പറഞ്ഞത്, അതിന്റെ ഭാ​ഗമാവുകയും അങ്ങനെ ഇൻഡിപെൻഡന്റ് സിനിമകൾ കുറേ സംഭവിക്കണം. ഫിലിം ഫെസ്റ്റിവൽ പടങ്ങൾ അല്ല, അറ്റൻഷൻപ്ലീസ് ഒരു അവാർഡ് പടം എന്ന് പറഞ്ഞ് നമുക്ക് മാറ്റി നിർത്താനാവില്ല, അതിന് ഒരു ത്രില്ലർ ഴോണർ കൂടിയുണ്ട്. ഷട്ടർ എന്ന സിനിമയൊക്കെ അതിന് ഉദാഹരണങ്ങളാണ്. പ്രോപ്പറായി ആളുകളെ ഹുക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ, പുതിയ ആക്ടേഴ്സിനെ കൊണ്ടുവരാൻ പറ്റുന്ന സിനിമകൾ, അതിന് വേണ്ടി പ്രൊഡക്ഷൻ കമ്പനി ഭാവിയിൽ തുടങ്ങണം എന്ന് എനിക്കുണ്ട്, അത് എപ്പോഴെങ്കിലും അഭിനയം മറന്ന് പോയാലോ, അല്ലെങ്കിൽ ബാക്കി എന്ത് സാധനങ്ങൾ മറന്നു പോയാലും ഇതിന്റെ ഒരാളായിട്ട് ഇരിക്കണം എന്നത് ഒരാ​ഗ്രഹമാണ്.

ജിതിന്‍ ഐസക് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത വിഷ്ണു ഗോവിന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് അറ്റൻഷൻ പ്ലീസ്. വിഷ്ണു ഗോവിന്ദനൊപ്പം ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നവാഗതരായ സിനിമാ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി പ്രവര്‍ത്തനം ആരംഭിച്ച കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് ആണ് അറ്റന്‍ഷന്‍ പ്‌ളീസിന്റെ നിര്‍മാണം

logo
The Cue
www.thecue.in