കൃഷാന്തിന്‍റെ സംഭവ വിവരണം നാലര സംഘം വെബ് സീരീസുകളുടെ സീന്‍ മാറ്റും: വിഷ്ണു അഗസ്ത്യ

കൃഷാന്തിന്‍റെ സംഭവ വിവരണം നാലര സംഘം വെബ് സീരീസുകളുടെ സീന്‍ മാറ്റും: വിഷ്ണു അഗസ്ത്യ
Published on

സംഭവ വിവരണം നാലര സംഘം എന്ന വെബ് സീരീസ് തമാശയിൽ പൊതിഞ്ഞ സാഹിത്യ സൃഷ്ടിയാണ് എന്ന് സംവിധായകൻ കൃഷാന്ത്. വിഷ്ണു അ​ഗസ്ത്യയ്ക്ക് വളരെ വ്യത്യസ്തമായ ഒരു വില്ലൻ വേഷമാണ് സീരീസിലുള്ളത്. ആർ.ഡി.എക്സിന് ശേഷം ഒരുപാട് ഫൈറ്റുകളുള്ള റോളുകൾ വരുന്നിടത്ത് നാലര സം​ഘത്തിലെ വേഷം തന്നെ വളരെ ആകർഷിച്ചു. നാലര സംഘം മലയാളം സീരീസുകളുടെ സീൻ മാറ്റുമെന്നും വിഷ്ണു ​അ​ഗസ്ത്യ, കൃഷാന്ത് എന്നിവർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കൃഷാന്തിന്റെ വാക്കുകൾ

പത്ത് വർഷത്തോളം പ്രോസസ് ചെയ്ത് പല സ്ഥലത്തും പിച്ച് ചെയ്ത് വർക്ക് ആവാതെ മാറ്റിവച്ചൊരു പരിപാടിയാണ് നാലര സംഘം. ഇപ്പോൾ അത് സോണി ലിവ് ഏറ്റെടുത്തു. ഒരു സാ​ഗയാണ് ഇത്. ഒരുപാട് കഥകൾ, ഉപകഥകൾ, പോസിബിലിറ്റികൾ, ഇമാജിനേഷനുകൾ എല്ലാത്തിനെയും ഉൾക്കൊള്ളിച്ചുകൊണ്ട് പോകുന്ന, ഒരു ലിറ്ററേച്ചർ വർക്ക് പോലെയുള്ള ഒരു പരിപാടി. എന്നാൽ എല്ലാം മുന്നോട്ട് പോകുന്നത് ഹ്യൂമറിലൂടെയാണ്. സംഘർഷ ഘടന പോലെ സീരിയസല്ല നാലര സംഘം.

വിഷ്ണു അ​ഗസ്ത്യയുടെ വാക്കുകൾ

ആർ.ഡി.എക്സ് കഴിഞ്ഞ് സംഘർഷ ഘടനയിലേക്ക് വരുമ്പോഴും, എനിക്ക് വരുന്ന കഥകളിൽ ആണെങ്കിലും നാല് ഫൈറ്റ്, അഞ്ച് ഫൈറ്റ് പോലുള്ള റോളുകളാണ്. അപ്പോൾ, ഫൈറ്റ് മാത്രം ചെയ്യാൻ ഇഷ്ടമുള്ള ഒരു നടൻ എന്ന നിലയിൽ എന്നെ ആളുകൾ കാണും. അപ്പോഴാണ് നാലര സംഘത്തിന്റെ കഥ കൃഷാന്ത് പറയുന്നത്. വില്ലനാണ്, കലിപ്പനാണ്, പക്ഷെ, ആദ്യത്തെ അടിയിൽ തന്നെ ബോധം കെട്ട് വീഴും. അത് കേട്ടപ്പോൾ തന്നെ ഞാൻ ഓക്കേ പറഞ്ഞു. നാലര സം​ഘം എന്ന കൃഷാന്ത് സീരീസ്, ഇവിടെ ഇറങ്ങിയിട്ടുള്ള ബെറ്റർ സീരീസുകളുടെ പോലും സീൻ മാറ്റുന്ന ഒരു സീരീസായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in