'8 വർഷത്തിന് ശേഷം വീണ്ടും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണ് ' ; എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുതെന്ന് വിശാൽ

'8 വർഷത്തിന് ശേഷം വീണ്ടും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണ് ' ; എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുതെന്ന് വിശാൽ

ചെന്നൈയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നഗരത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈ കോർപ്പറേഷനെതിരെ വിമർശനവുമായി തമിഴ് നടൻ വിശാൽ. 2015 ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആളുകൾ റോഡിലിറങ്ങി, എന്നാൽ 8 വർഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണ്. എല്ലാ വീട്ടിലും കുട്ടികളും മുതിർന്ന ആളുകളും ഉണ്ടാകും തന്റെ വീട്ടിലും അച്ഛനും അമ്മയുമുണ്ട് അവർ ഭയന്നിരിക്കുകയാണ്, അതിനാൽ ഇതൊരു പൊതുവായ പ്രശ്‌നമാണ്. എല്ലായിടത്തും ഇപ്പോൾ വെള്ളം കെട്ടി നിൽക്കുന്നത് അതീവ ദുഃഖകരവും മോശമായ ഒരു കാര്യവുമായി താൻ കാണുന്നെന്ന് വിശാൽ പറഞ്ഞു. സ്റ്റോം വാട്ടർ ഡ്രെയിനേജ് പദ്ധതി മുഴുവനും സിംഗപ്പൂരിന് വേണ്ടിയാണോ അതോ ചെന്നൈക്ക് വേണ്ടിയായിരുന്നോ എന്നും എല്ലാ ജനപ്രതിനിധികളും പുറത്തുവരുന്നതും ഭയത്തിനും ദുരിതത്തിനും പകരം പ്രതീക്ഷയും സഹായവും നൽകുന്നതും കാണാൻ ഈ സമയത്ത് ആഗ്രഹിക്കുന്നുവെന്നും വിശാൽ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

വിശാലിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :

പ്രിയ ശ്രീമതി പ്രിയ രാജൻ (ചെന്നൈ മേയർ), കമ്മീഷണർ ഉൾപ്പെടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും. നിങ്ങൾ എല്ലാവരും സുരക്ഷിതരും നിങ്ങളുടെ കുടുംബങ്ങളുമായി സുരക്ഷിതരാണെന്നും പ്രത്യേകിച്ച് ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നില്ലെന്നും ഏറ്റവും പ്രധാനമായി നിങ്ങൾക്ക് ഭക്ഷണവും വൈദ്യുതിയും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ താമസിക്കുന്ന അതേ നഗരത്തിൽ താമസിക്കുന്ന പൗരന്മാർ എന്ന നിലയിൽ വോട്ടർ എന്ന നിലയിൽ പരിശോധിക്കുമ്പോൾ, ഞങ്ങൾ അതേ സ്ഥാനത്തല്ല. സ്റ്റോം വാട്ടർ ഡ്രെയിനേജ് പദ്ധതി മുഴുവനും സിംഗപ്പൂരിനെയോ ചെന്നൈയെയോ ഉദ്ദേശിച്ചാണോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. 2015-ൽ ദുരിതത്തിലായ ആളുകളെ സഹായിക്കാൻ ഞങ്ങൾ റോഡിലിറങ്ങി എന്നാൽ 8 വർഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണ്. ഈ സമയത്തും ഞങ്ങൾ ഭക്ഷണസാധനങ്ങളും വെള്ളവും എത്തിക്കാൻ ഉറപ്പായും സഹായിച്ചുകൊണ്ടേയിരിക്കും, എന്നാൽ ഓരോ നിയോജകമണ്ഡലത്തിലെയും എല്ലാ ജനപ്രതിനിധികളും പുറത്തുവരുന്നതും ഭയത്തിനും ദുരിതത്തിനും പകരം ആവശ്യമായതും പ്രതീക്ഷയും സഹായവും നൽകുന്നതും കാണാൻ ഈ സമയം ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഇത് എഴുതുമ്പോൾ ഞാൻ ലജ്ജയോടെ തല താഴ്ത്തുകയാണ്. ഒരു അത്ഭുതത്തിനല്ല, മറിച്ച് പൗരന്മാർക്കുള്ള കടമ എന്ന് വിളിക്കപ്പെടുന്നതിനെയാണ് കാത്തിരിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.

ഒരു അഭിനേതാവല്ലാതെ ഒരു വോട്ടർ എന്ന നിലയിലാണ് താൻ ഇത് ചോദിക്കുന്നത്. ചെന്നൈ എം എൽ എ മാർ പുറത്തുവന്നു ഇത് ശരിയാക്കി തന്നാൽ അത് പൊതുജങ്ങൾക്ക് ഒരു വിശ്വാസവും സുരക്ഷയും നൽകുമെന്നും വിശാൽ കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് ഇതിൽ നടപടികൾ എടുക്കാൻ ചെന്നൈ കോർപറേഷനും കമ്മീഷണറും സർക്കാരും ശ്രമിക്കണം. ജനങ്ങൾക്ക് മാത്രമല്ല സർക്കാരിനും ഇത് പ്രധാനപ്പെട്ടതതാണ് കാരണം ഞങ്ങൾ ടാക്സ് അടക്കുന്നുണ്ട്. എന്തിന് ടാക്സ് അടക്കുന്നെന്ന് ദയവു ചെയ്ത് ഞങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാൽ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in