സംഭാഷണങ്ങളില്ലാതെ, അനിമൽ ഫ്ലോയിൽ മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ; വിശാഖ് നായരുടെ എക്സിറ്റ് ക്യാരക്ടർ പോസ്റ്റർ

സംഭാഷണങ്ങളില്ലാതെ, അനിമൽ ഫ്ലോയിൽ മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ; വിശാഖ് നായരുടെ എക്സിറ്റ് ക്യാരക്ടർ പോസ്റ്റർ

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രം എക്സിറ്റിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തീർത്തും ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യൻ്റെ വിചിത്രമായ രൂപമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദർശനത്തിനെത്തും. നവാഗതനായ അനീഷ് ജനാർദ്ദനൻ തിരക്കഥ എഴുതിയ ചിത്രം തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. താൻ ഇതുവരെ ചെയ്തതിൽ നിന്ന് വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് എക്സിറ്റിലേതെന്നും ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട ഒരു കഥാപാത്രമായാണ് ചിത്രത്തിൽ താൻ എത്തുന്നതെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശാഖ് നായർ പറഞ്ഞിരുന്നു.

വിശാഖ് നായർ പറഞ്ഞത് :

എന്നോട് കഥ പറയാൻ വരുമ്പോൾ തന്നെ അവരുടെ കയ്യിൽ ബൗണ്ട് സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. രണ്ടാമത് കഥ പറയുമ്പോൾ തന്നെ എന്റെ കഥാപാത്രത്തിന്റെ ഒരു സ്കെച്ച് എടുത്തു തന്നു എന്നിട്ടാണ് അവർ കഥ പറയുന്നത്. ഞാൻ ചെയ്തതിൽ നിന്ന് വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് ഇത്. എക്സിറ്റിലെ കഥാപാത്രം ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട ഒരു കഥാപാത്രമാണ്. അയാൾക്ക് മനുഷ്യന്മാരുമായി ഒരു ഇന്ററാക്ഷനും ഇല്ല. അയാൾക്ക് സംസാരിക്കാൻ അറിയില്ല, നടക്കാൻ അറിയില്ല, നാല് കാലിലാണ് എപ്പോഴും നടക്കുന്നത്. നടനെന്ന നിലയിൽ അതൊരു ചാലഞ്ച് ആയി തോന്നി. മലയാളത്തിൽ അത്തരത്തിൽ സ്‌ലാഷർ ഹൊറർ സിനിമകൾ കുറവാണ്. സിനിമയുടെ എഴുത്തുകാരൻ അനീഷിനും സംവിധായകൻ ഷാനുവിനും സിനിമയെക്കുറിച്ച് കൃത്യമായ ഐഡിയ മനസ്സിൽ ഉണ്ടായിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത സിനിമയാണ് എക്സിറ്റ്. പക്ഷെ പടത്തിലെ ക്രൂ എല്ലാവരും സിനിമയെ വിശ്വസിച്ച് വർക്ക് ചെയ്തവരായിരുന്നു.

മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. വിശാഖിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. റിയാസ് നിജാമുദ്ധീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സം​ഗീത സംവിധാനം നിർവഹിക്കുന്നത് റിബിൻ റിച്ചാർഡാണ്.

Related Stories

No stories found.
logo
The Cue
www.thecue.in