'മകളുടെ പുസ്തകം ബെസ്റ്റ് സെല്ലർ ആയതിൽ സന്തോഷം'; മോഹൻലാൽ

'മകളുടെ പുസ്തകം ബെസ്റ്റ് സെല്ലർ ആയതിൽ സന്തോഷം'; മോഹൻലാൽ

Published on

മോഹൻലാലിന്റെ മകൾ വിസ്മയുടെ പുസ്തകം ബെസ്റ്റ് സെല്ലർ ആയതിൽ സന്തോഷമെന്ന് മോഹൻലാൽ. ഇന്ത്യയിലെ പുസ്തക സ്റ്റോറുകളിൽ നാളെ ലഭ്യമാകുമെന്നും പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെയ്ക്കണമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ അറിയിച്ചു. മോഹൻലാലിന്റെ മകൾ വിസ്മയുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകത്തിന് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

എന്റെ മകൾ വിസ്മയയുടെ പുസ്തകം ഇതിനകം ഒരു # ബെസ്റ്റ് സെല്ലറായതിൽ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുക. നാളെ ഫെബ്രുവരി 14 മുതൽ ഇന്ത്യയിലുടനീളമുള്ള പുസ്തക സ്റ്റോറുകളിൽ പുസ്തകങ്ങൾ ലഭ്യമാകും!

മോഹൻലാൽ

പ്രണവ് മോഹന്‍ലാലും വിസ്മയയുടെ പുസ്തകത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു തന്റെ കവിതകളും, വരച്ച ചിത്രങ്ങളും ചേര്‍ത്ത് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നുവെന്ന വിവരം വിസ്മയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കവിതകളും, ചിത്രങ്ങളും, ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വീഡിയോസ് എന്നിവയാണ് വിസ്മയ പോസ്റ്റ് ചെയ്യുന്നത്. തന്റെ വെയ്റ്റ് ലോസ് ജേണിയെ കുറിച്ച് വിസ്മയ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. തായ്‌ലന്‍ഡിലെ ഹിറ്റ്‌ഹോക് എന്ന ഫിറ്റ്‌നസ് പരിശീലകന്റെ സഹായത്തോടെയാണ് വിസ്മയ 22 കിലോ ഭാരം കുറച്ചത്.

logo
The Cue
www.thecue.in