വൈറസ് കണ്ട അഭിനേതാക്കള്‍ക്ക് പറയാനുള്ളത് 

വൈറസ് കണ്ട അഭിനേതാക്കള്‍ക്ക് പറയാനുള്ളത് 

വൈറസ് സിനിമയുടെ ആദ്യദിവസത്തെ പ്രദര്‍ശനം കാണാന്‍ സിനിമയിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെത്തി. സംവിധായകന്‍ ആഷിക് അബു, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, താരങ്ങളായ ടൊവിനോ തോമസ്, പാര്‍വതി, റിമാ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് മുഹസിന്‍ പരാരി, ശ്രീനാഥ് ഭാസി, ജിനു തുടങ്ങിയവരാണ് വാരാപ്പുഴ എം സിനിമാസില്‍ പ്രദര്‍ശനത്തിന് എത്തിയത്.

വൈറസിനെക്കുറിച്ച് മികച്ച അഭിപ്രായം വരുന്നതിലുള്ള ആഹ്ലാദമാണ് കൂടുതല്‍ പേരും പങ്കുവച്ചത്. സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായം പറയട്ടെയെന്ന് ടൊവിനോ തോമസും റിമാ കല്ലിങ്കലും കുഞ്ചാക്കോ ബോബനും പറഞ്ഞു.

വൈറസ് കണ്ടവര്‍ എഴുതുന്നത്

ജെനിത് കാച്ചപ്പിള്ളി കണ്ട വൈറസ്

വൈറസിൽ വളരെ കുറച്ചു നേരം മാത്രമുള്ള, മിന്നായം പോലെ കാണിക്കുന്ന ഒരു കോഴിക്കോടും, കേരളവുമുണ്ട്. നാടും-നഗരവും നിലച്ച, നരച്ചും-നശിച്ചും പോയ, പട്ടാളം നിലയുറപ്പിച്ച, ഒരു വൻ വിപത്തിന്റെ ഇമാജിനറി വിഷ്വലൈസേഷൻ. ഏത് ആസ്പെക്റ്റിൽ നോക്കിയാലും ഹോണ്ടിങ്ങ് എന്ന് പറയാവുന്നത്. ഉടനീളം ഉപയോഗിച്ചിരിക്കുന്ന ടെർമിനേറ്റർ ഫോണ്ടിനോട് സാമ്യമുള്ള ഫോണ്ടിലെ ഹോളിവുഡ് ടച്ചിൽ തുടങ്ങിയ ആ വൈറസിന്റെ ഹോണ്ടിങ്ങ് ഒരു മെഡിക്കൽ കോളേജിന്റെ ആത്മാവ് ഒപ്പിയെടുത്ത് കൊണ്ടുള്ള ഷോട്ട്സിലൂടെ എത്ര വിദഗ്ധമായാണ് ഉള്ളിലേക്ക് കടക്കുന്നതെന്നോ...

അത് ബാധിക്കുന്നത് തലച്ചോറിനെയും ഹൃദയത്തെയുമാണ്. പ്രഷർ കൂടും. മറ്റൊന്നും ചിന്തിക്കാൻ ആകാത്ത വിധം തിയേറ്റർ വിടും വരെ നിങ്ങൾ കോഴിക്കോടായിരിക്കും. ഒന്നുകിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു രോഗി. രോഗിയുടെ കൂട്ടിരിപ്പുകാരൻ, അല്ലെങ്കിൽ ബന്ധു.

അതെ, നിപ്പ പോലെ ഒടുക്കം വരേയ്ക്കും ബാധിക്കുന്നവരുടെ പ്രഷർ താഴാതെ നിർത്തുന്ന ഇൻഫെക്ഷൻ. വാർത്തകളിൽ മാത്രം കേട്ട് കേൾവിയുള്ള, എന്നാൽ യാഥാർഥ്യമായ ഒരു അപകടകരമായ പകർച്ചവ്യാധിയെ ഒരു നാട് അതിജീവിച്ചതിന്റെ ഡോക്യൂമെന്റേഷനും അപാരമായ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലും ഉള്ള ഇമോഷണൽ റെപ്രസെന്റേഷൻ. കടന്നു പോയത് എന്താണെന്ന് നെഞ്ചിടിപ്പോടെ മാത്രം ഓർക്കാൻ പറ്റുന്ന ഒരു അതിഗംഭീര അനുഭവം. അത് വാക്കിങ് ഡെഡ് സീരീസിലെ ഇൻഫെക്റ്റഡ് ആയ ലോകവും, മനോജ് നൈറ്റ് ശ്യാമളന്റെ ഹാപ്പനിങ്ങുമൊക്കെ ഓർമ്മിപ്പിക്കും വിധം മലയാളത്തിന് അഭിമാനത്തോടെ പറയാവുന്ന ഒരു റിയൽ ലൈഫ് സർവൈവൽ സയൻസ് ത്രില്ലർ ആയി മാറുമ്പോൾ ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നുണ്ട്.

ഒരു ഫിയർ ഫൈറ്റ് സർവൈവൽ ഇൻസിഡന്റ് എന്നത് സിനിമയാക്കി ലാഭമുണ്ടാക്കാൻ വീണു കിട്ടിയ ഒരു കച്ചവട സാധ്യതയോ, വെറുമൊരു എന്റർറ്റെയ്നറോ മാത്രമായി ഒതുങ്ങാതെ, ഒരിക്കലും നശിക്കാത്ത മാനവികതയുടെയും, മനുഷ്യത്വത്തിന്റെയും വലിയൊരു സ്റ്റേറ്റ്മെന്റ് കൂടി ആവുന്നു എന്നതാണ്‌ അത്. അത് വൈറസിനെ വല്ലാതെ വേറിട്ടു നിർത്തുന്നു.

ഇതൊക്കെ കൊണ്ട് തന്നെ വൈറസ് ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണം കണ്ടെത്തുക എന്നത് വൈറസിനെ നേരിട്ടതിനേക്കാൾ ശ്രമകരമായേക്കും.

ശ്രുതി (സിനിമാ പാരഡിസോ ക്ലബ്)

സ്ക്രീനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം ഒരു ഹൃദയമിടിപ്പിന്‍റത്രേ ഉള്ളൂ! പേടിയുടേം പ്രതീക്ഷയുടേം മിടിപ്പ്!

നിപ്പയെ അതിജീവിച്ച കഥയെന്ന് കേക്കുമ്പോ, ആരോഗ്യമന്ത്രീടെ രണ്ട് മാസ്സ് ഡയലോഗും അറഞ്ചം പുറഞ്ചം ചീറിപ്പായുന്ന ഒഫിഷ്യല്‍ കാറുകളും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിലെ ഫോണ്‍കോളുകളും പ്രതീക്ഷിച്ചുപോകരുത്.

ഒരു നാട് നടുങ്ങിയതും ഒരുമിച്ച് പോരാടിയതും ഉയിര്‍ത്തെണീറ്റതുമെല്ലാം, അതിന്‍റെ ഡീറ്റെയ്ലിങില്‍ നിപ്പ വൈറസിനോട് വരെ നീതി പുലര്‍ത്തിക്കൊണ്ട് കാണിച്ചിട്ടുള്ള മെഡിക്കല്‍-സര്‍വൈവല്‍ ത്രില്ലര്‍ ആണ്! :)

The movie is all about Fear Fight and Survival!

നിധിന്‍ഷാ സലിം(മുവീ സ്ട്രീറ്റ്)

1st half
ഭയം...
നിസ്സഹായത...
വേർപാട്...
സങ്കടം....

2nd half
കണ്ടെത്തലുകൾ...
അതിജീവനം....

ആദ്യ പകുതിയിൽ വൈറസ് ത്രില്ലിംഗ് എലെമെന്റ്സ് നിലനിർത്തി മുന്നോട്ട് പോയി....
എന്നാൽ രണ്ടാം പകുതിയിൽ ഒരു പതിഞ്ഞ താളത്തിൽ ആണ് വൈറസ് നീങ്ങിയത്...
ഇത്ര വലിയ സ്റ്റാർ cast ഉണ്ടായിട്ടും കയ്യടിച്ചു കാണാൻ പറ്റുന്ന അവതരണം അല്ല ആഷിക് അബു സ്വീകരിച്ചിരിക്കുന്നത്.... ടേക്ക് ഓഫ്‌ പോലെയോ ട്രാഫിക് പോലെയോ thrill അടിച്ചു കയ്യടിക്കാൻ പറ്റിയ സീനുകളോ സിറ്റുവേഷനുകളോ വൈറസിൽ ഇല്ല....
ഒരു റിയലിസ്റ്റിക് പാത പിന്തുടരുന്ന കൊണ്ടാകും ഭീതിയും അതിജീവനവും ആണ് വൈറസ് കാണിച്ചിരിക്കുന്നത്....

എല്ലാരുടേം മികച്ച പ്രകടനങ്ങൾ തന്നെ...
Personaly....ശ്രീനാഥ് ഭാസി യുടെ പെർഫോമൻസാണ് ഇഷ്ടപെട്ടത്....
പക്ഷെ കണ്ണ് നനയിച്ചത് റീമ ആണ്....

മികച്ച ചിത്രം....
3.5/5

വരത്തനിലെ ഇരുളുരാവിലായി.... സോങ്ങിന്റെ ബിജിഎം തന്നെ ആണോ സുഷിൻ 1st ഹോസ്പിറ്റൽ scenesil യൂസ് ചെയ്തേക്കുന്നെ... എന്നൊരു doubt?

ലിബിന്‍ (സിനിമാ പാരഡിസോ ക്ലബ്്)

റേറ്റിംഗ് ഒന്നും വച്ചു അളക്കാൻ പറ്റിയ സിനിമ അല്ല,ഇത് അതിജീവനത്തിന്റെ കഥ ആണ്.
മലയാളികൾ അനുഭവിച്ച അല്ല പേടിച്ച ഒരു വൈറസിന്റെ കഥ അതിൽ മുഹ്സിൻ, ഷറഫു, സുഹാസ് എന്നിവർ ഒന്നും ഏച്ചുകെട്ടാതെ ഒരു കെട്ടുറപ്പുള്ള തിരക്കഥ മാത്രമാണ് ആക്കിയിട്ടുള്ളത്. നീണ്ട ഒരു താരനിരയെ തന്നെ അണിനിരത്തി ഗംഭീര കാസ്റ്റിംഗ് ആണ് ചിത്രത്തിൽ, ആരെയേലും എടുത്തു പറഞ്ഞാൽ ബാക്കി എല്ലാവരേം പറയാതെ പറ്റില്ല അത്രമേൽ ജീവിച്ചു ഹീറോസ് ആയിരിക്കുക ആണ് എല്ലാരും. സിനിമാട്ടോഗ്രഫി & അഡിഷണൽ സിനിമാട്ടോഗ്രഫി എന്റെ ദൈവമേ രണ്ടര മണിക്കൂർ കോഴിക്കോട്ടു മെഡിക്കൽ കോളേജും, നഗരവും, മലപ്പുറവും എല്ലാം ഒരു പേടകത്തിൽ പോയി കണ്ടതുപോലെ..... ഇന്റലിജന്റ് ഫ്രെയിംസ് രാജീവേട്ടൻ & ഷൈജു ഖാലിദ് . ഒറിജിനൽ മ്യൂസിക് ചെയ്ത സുഷിൻ ശ്യാം ഭീതിയുടേം, പ്രധിരോധത്തിന്റെയും, അതിജീവനത്തിന്റേം സമയങ്ങളിൽ മുൾമുനയിൽ നിറുത്തി. വിസ്മരിക്കാൻ പറ്റാത്തഒന്നാണ് ത്രില്ലിംഗ് മൂഡിൽ L cut J cut jump cut മുതലായ അടവുകൾ എടുത്തു പിടിച്ചിരുത്തിയ ഷൈജു ശ്രീധരൻ. ഇനി നമ്മുടെ മലയാള സിനിമയെ ഇന്റർനാഷണൽ മേക്കിങ് ലെവെലിലോട്ടു എത്തിച്ച ആഷിഖ് ഏട്ടന് ഒരു കിടിലൻ മുത്തം 😘എന്നും ഒരു സിനിമ പ്രേക്ഷൻ എന്ന നിലയിലും സിനിമ സൃഷ്ടിക്കണം എന്ന ആഗ്രഹത്തിലും നിങ്ങളാണ് ഹീറോ 💪🏻💪🏻
Nb: യാതൊരു കൊമേർഷ്യൽ എലമെന്റ്‌സും ഇല്ല അത് അറിഞ്ഞു വേണം ടിക്കറ്റ് എടുക്കാൻ........ പിന്നെ കുപ്രചരണം നടത്തുന്നവരോട് സിനിമയിൽ തന്നെ ഉള്ള ഡയലോഗ് 'there is no vaccination, no treatment protocols😆
#libin_parappattu

Related Stories

No stories found.
logo
The Cue
www.thecue.in