'നിവിനും പ്രണവിനും ഒപ്പം ധ്യാനും'; വർഷങ്ങൾക്ക് ശേഷത്തിലെ ഫോട്ടോ പങ്കിട്ട് വിനീത് ശ്രീനിവാസൻ
നിവിൻ പോളിക്കും പ്രണവ് മോഹൻലാലിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ ഡബ്ബിംഗ് ചെന്നെെയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് ഡബ്ബിംഗിന് വേണ്ടി ധ്യാൻ ഓട്ടോയിൽ വന്നിറങ്ങുന്ന വീഡിയോയും വിനീത് പങ്കുവച്ചിരുന്നു. ചിത്രത്തില്‍ നിവിന്റെ പ്രെസന്‍സ് വളരെ പ്രാധാന്യമുള്ളതാണെന്നും ഇത്രയും മാസം കാത്തിരുന്നത് തന്നെ നിവിന്‍ ഈ സിനിമയിലേക്ക് വരാനായിട്ടായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ മുമ്പ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിനീത് ശ്രീനിവാസന്‍ പറഞ്ഞത് :
വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ലിമിറ്റ്‌സ് പുഷ് ചെയ്യാനുള്ള ശ്രമത്തിലാണ്. സിനിമയില്‍ നിവിന്റെ പ്രെസന്‍സ് വളരെ ഇമ്പോര്‍ട്ടന്റ് ആണ്. നിവിന്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ എങ്ങനെ പോസ്സിബിള്‍ ആകുമെന്ന് എനിക്കറിയില്ലായിരുന്നു. ഇത്രയും മാസം കാത്തിരുന്നത് തന്നെ നിവിന്‍ ഈ സിനിമയിലേക്ക് വരാനായിട്ടായിരുന്നു.
'ഹൃദയം' എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. കഴിഞ്ഞ ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിക്കുന്നത്. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഗായിക ബോംബേ ജയശ്രീയുടെ മകനായ അമൃത് രാമനാഥ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. ചിത്രം അടുത്ത വർഷം ഏപ്രിൽ മാസം പ്രദർശനത്തിനെത്തും.