'വർഷങ്ങൾക്കു ശേഷം', പ്രണവ് മോഹൻലാലിനൊപ്പം വീണ്ടും വിനീത് ശ്രീനിവാസൻ, നിവിൻ അതിഥി; ധ്യാനും കല്യാണിയും

'വർഷങ്ങൾക്കു ശേഷം', പ്രണവ് മോഹൻലാലിനൊപ്പം വീണ്ടും വിനീത് ശ്രീനിവാസൻ, നിവിൻ അതിഥി; ധ്യാനും കല്യാണിയും

പ്രണവ് മോഹൻലാൽ ചിത്രവുമായി വിനീത് ശ്രീനിവാസൻ. പ്രണവിന്റെ ജന്മദിനത്തിലാണ് വിനീത് 'വർഷങ്ങൾക്കു ശേഷം' എന്ന പേരിൽ ഹൃദയത്തിന് ശേഷമുള്ള സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർ കഥാപാത്രങ്ങളാകും. നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

ചെന്നൈ പശ്ചാത്തലമാക്കി ശ്രീനിവാസന്റെ ആദ്യകാല സിനിമാ ജീവിതം പശ്ചാത്തലമാക്കുന്ന സിനിമയാണ് വിനീത് സംവിധാനം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in