'സാധാരണ മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തം', പ്രണവിനും കല്യാണിക്കുമൊപ്പം 'മാസ്റ്റര്‍' കണ്ട് വിനീത് ശ്രീനിവാസന്‍

'സാധാരണ മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തം', പ്രണവിനും കല്യാണിക്കുമൊപ്പം 'മാസ്റ്റര്‍' കണ്ട് വിനീത് ശ്രീനിവാസന്‍

മാസങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ സിനിമ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പമായിരുന്നു വിനീത് തിയറ്ററില്‍ മാസ്റ്റര്‍ കാണാനെത്തിയത്. സാധാരണ മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് മാസ്റ്ററെന്നായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'അവസാനം, ബിഗ് സ്‌ക്രീനില്‍ തന്നെ മാസ്റ്റര്‍ കാണാന്‍ സാധിച്ചു. ചിത്രം ഇഷ്ടപ്പെട്ടു, സാധാരണ മാസ് സിനികളില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മിച്ച ചിത്രം', തിയറ്ററില്‍ നിന്നുള്ള സെല്‍ഫിക്കൊപ്പം വിനീത് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രണവിനെയും കല്യാണിയെയും പ്രധാനകഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങിന് ബ്രേക്ക് നല്‍കിയാണ് സിനിമ കാണാന്‍ എത്തിയത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Vineeth Sreenivasan Says Master Is Not Like Usual Mass Films

Related Stories

No stories found.
logo
The Cue
www.thecue.in