'മൂപ്പരെ ചാമ്പീട്ട് ചാമ്പ്യന്മാരാകാനായി..'; 'ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍' കുറുക്കനിലെ ആദ്യ ഗാനം

'മൂപ്പരെ ചാമ്പീട്ട് ചാമ്പ്യന്മാരാകാനായി..'; 'ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍' കുറുക്കനിലെ ആദ്യ ഗാനം

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം 'കുറുക്കനിലെ' ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 'ഈശ്വരന്‍ ലഞ്ചിന് പോയപ്പോള്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അതുല്‍ നറുകരയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ജൂലൈ 27 ന് തിയറ്ററുകളിലെത്തും.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫണ്‍ ഇന്‍വസ്റ്റിഗേഷന്‍ ജോണറിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. എസ്.ഐ ആയാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനോജ് റാംസിങ്ങ് ആണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിബു ജേക്കബ്ബ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in