അവസാന ദിവസം അഭിയോട് ചോദിച്ചു, നീ വിചാരിച്ച പോലെ സിനിമ വന്നിട്ടുണ്ടോയെന്ന് : വിനീത് ശ്രീനിവാസന്‍

അവസാന ദിവസം അഭിയോട് ചോദിച്ചു, നീ വിചാരിച്ച പോലെ സിനിമ വന്നിട്ടുണ്ടോയെന്ന് : വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്'. അഭിനവ് പറയുന്ന പോലെ അഭിനയിക്കുക ആയിരുന്നു ചിത്രത്തില്‍ ചെയ്തതെന്ന് വിനീത് പറയുന്നു. സിനിമയുടെ കഥ കൂടുതല്‍ തവണ കേട്ടപ്പോള്‍ ബെറ്റര്‍ ആയി വരുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്, അത് അഭിനവിന്റെ മികവാണെന്നും വിനീത് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ പറഞ്ഞത് :

ഈ സിനിമയുടെ തിരക്കഥ ഞാന്‍ പല സ്റ്റേജില്‍ കേട്ടിട്ടുണ്ട്. ഇത് വേറെ ഒരു തിരക്കഥ ആയിരുന്ന സമയം തൊട്ട് കേള്‍ക്കുന്നുണ്ട്. കുറേ നാള്‍ നമ്മള്‍ ഒരു തിരക്കഥയുടെ പല വേര്‍ഷന്‍ കേട്ട് അവസാനം ആകുമ്പോള്‍ നമുക്ക് ഒരു കണ്‍ഫ്യൂഷന്‍ വരുമല്ലോ. പക്ഷേ ഈ പടത്തില്‍ അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ വന്നിട്ടില്ല. കൂടുതല്‍ ബെറ്റര്‍ ആയി വരുന്നത് പോലെയാണ് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത്. അത് അഭിയുടെ ഒരിതാണ്. അഭി ഒരിക്കലും ടയേര്‍ഡ് ആവില്ല മെന്റലി. അവന്‍ ഇങ്ങനെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കും. സിനിമാ ഷൂട്ടിന്റെ അവസാന ദിവസം ഞാന്‍ അവനോട് ചോദിച്ചു. നീ വിചാരിച്ച പോലെയൊക്കെ സിനിമ വന്നിട്ടുണ്ടോ. അപ്പോള്‍ എന്നോട് പറഞ്ഞു, വിചാരിച്ച പോലെ ഒരിക്കലും സിനിമ വരില്ലല്ലോ, എഡിറ്റ് ചെയ്യുമ്പോളാണ് സിനിമ. അങ്ങനെ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഉത്തരമല്ലല്ലോ അത്. അതാണ് അവന്‍, അവന്റെ കഥാപാത്രം. അവന്‍ എഴുതിയ സിനിമയ്ക്കും അതിന്റേതായ വ്യത്യാസമുണ്ടാകും.

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായക്ക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി അഭിനവ് സുന്ദര്‍ നായക്ക് സംവിധാനം ചെയ്ത ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'. സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, സലിം കുമാര്‍, ആര്‍ഷ ചാന്ദിനി ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഈ മാസം 11 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in