'കപട സദാചാരവാദികളെ തുറന്നു കാട്ടിയ വിപ്ലവകാരിയായ സംവിധായകൻ' ; കെ ജി ജോർജിനെ അനുസ്മരിച്ച് വിനയൻ

'കപട സദാചാരവാദികളെ തുറന്നു കാട്ടിയ വിപ്ലവകാരിയായ സംവിധായകൻ' ; കെ ജി ജോർജിനെ അനുസ്മരിച്ച് വിനയൻ

അന്തരിച്ച സംവിധായകൻ കെ ജി ജോർജിനെ അനുസ്മരിച്ച് വിനയൻ. നായക നാായികാ സങ്കൽപ്പത്തേ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്നു കാട്ടുകയും ചെയ്ത വിപ്ലവകാരിയായ സംവിധായകനായിരുന്നു കെ.ജി.ജോർജ്ജ് എന്ന് വിനയൻ. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന ചലച്ചിത്രം എടുക്കാൻ എൺപതുകളിൽ അദ്ദേഹം കാണിച്ച ധൈര്യം മറ്റൊരു ഫിലിം മേക്കറിലും നമുക്ക് കാണാൻ കഴിയില്ലെന്നും മാക്ട എന്ന സാംസ്കാരിക സംഘടനയിൽ ഒരുമിച്ച് അദ്ദേഹവുമായി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും വിനയൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

വിനയന്റെ പോസ്റ്റിന്റെ പൂർണ രൂപം :

മലയാളസിനിമയ്ക് നവഭാവുകത്വം നൽകിയ പ്രതിഭാധനൻ വിടവാങ്ങി. വ്യവസ്താപിതമായ നായക നാായികാ സങ്കൽപ്പത്തേ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്നു കാട്ടുകയും ചെയ്ത വിപ്ലവകാരിയായ സംവിധായകനായിരുന്നു കെ.ജി.ജോർജ്ജ് സാർ. സിനിമയ്കുള്ളിലെ സിനിമയായ "ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് " എന്ന ചലച്ചിത്രം എടുക്കാൻ എൺപതുകളിൽ അദ്ദേഹം കാണിച്ച ധൈര്യം മറ്റൊരു ഫിലിം മേക്കറിലും നമുക്കു കാണാൻ കഴിയില്ല. അദ്ദേഹത്തിൻെറ സിനിമകളിലെ ഒന്നിനൊന്നു വ്യത്യസ്ഥമായ പ്രമേയങ്ങൾ എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്. മാക്ട എന്ന സാംസ്കാരിക സംഘടനയിൽ ഒരുമിച്ച് അദ്ദേഹവുമായി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2007ൽ ഞാൻ മാക്ടയുടെ ചെയർമാനായിരുന്ന സമയം കുറേ നാൾ കെ ജി ജോർജ്ജ്സാർ സെക്രട്ടറി ആയിരുന്നു.. സ്നേഹവും സൗമ്യതയും നിറഞ്ഞ പെരുമാറ്റമായിരുന്നു അദ്ദേഹത്തിൻെറത്. ചലച്ചിത്ര വിദ്യർത്ഥികൾക്ക് പാഠപുസ്തകമാക്കാവുന്ന സിനിമകളുടെ സൃഷ്ടാവിന് പ്രണാമം. ആദരാഞ്ജലികൾ.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളം കാക്കനാട് വയോജക കേന്ദ്രത്തിലായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം അദ്ദേഹം ചെയ്തു. നാൽ‌പത് വർഷത്തെ സിനിമ ജീവിതത്തിൽ പത്തൊമ്പത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1998 ൽ സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ​ആണ് അവസാനത്തെ ചിത്രം. ആദ്യ ചിത്രമായ സ്വപ്നാടനം എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള മികച്ച ദേശീയ അവാർഡും ലഭിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in