
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയില്‍ തെറി അനിവാര്യമാണെന്ന് നടന് വിനയ് ഫോര്‍ട്ട്. സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉയോഗിക്കുന്ന ഭാഷയാണതെന്നും വിനയ് ഫോർട്ട് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കുള്ളതാണ് വ്യക്തമായി പറയുന്നുണ്ട്. ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ ചുരുളി മലയാള സിനിമയായത് കൊണ്ട് മാത്രം സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നുണ്ടോ എന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
വിനയ് ഫോര്‍ട്ട് പറഞ്ഞത്:
'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാമെന്ന് കരുതുന്നില്ല അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയയാവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി.
ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം പരിമിതപ്പെടുണം എന്നുണ്ടോ. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും അവിടുത്തുകാർ സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്.'