ഒരു ഫീൽ ഗുഡ് ചിത്രമാണ് സംശയം എന്ന് നടൻ വിനയ് ഫോർട്ട്. തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് ഇതെന്നും കാലമായി താൻ ഈ സിനിമയുടെ പിന്നാലെയായിരുന്നുവെന്നും വിനയ് ഫോർട്ട് പറയുന്നു. രാജേഷ് രവി സംവിധാനം ചെയ്ത് വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സംശയം. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം ഇന്നു മുതൽ തിയറ്ററുകളിലെത്തും.
വിനയ് ഫോർട്ട് പറഞ്ഞത്:
ഒരു ഫീൽ ഗുഡ് എന്റർടെയ്നർ ആണ് സംശയം. ഈ സിനിമയുമായി സംബന്ധിച്ച് ഞങ്ങളുടെ പ്രമോഷണൽ പരിപാടികളും മറ്റും കണ്ടിട്ട് ഒരുപാട് ആളുകൾക്ക് സംശയങ്ങൾ വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഈ സിനിമ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ഒരുപാട് നാളായിട്ട് ഞാൻ ഈ സിനിമയ്ക്ക് പിന്നാലെ തന്നെയാണ്. വീട്ടിൽ ഒക്കെ എന്നോട് ചോദിക്കുന്നുണ്ട് മോനെ നീ ഒക്കെ അല്ലേ എന്നൊക്കെ. എന്നെ സംബന്ധിച്ച് എനിക്ക് എപ്പോഴും ഇത്തരം തിരക്കഥകൾ കിട്ടാറില്ല. ഇത്രയും ആത്മാവുള്ള തിരക്കഥകൾ കിട്ടാറില്ല. ഒരു ആക്ടർ എന്ന നിലയിലും അല്ലാതെയും എനിക്ക് വളരെ എക്സൈറ്റ്മെന്റ് ഉണ്ടാക്കിയ സിനിമയാണ് സംശയം. സിനിമയിലെ എന്റെ രൂപം ഞാൻ സംസാരിക്കുന്ന രീതി എന്റെ ബോഡി ലാങ്വേജ് എല്ലാം വ്യത്യസ്തമാണ്. ഇതെല്ലാം വർക്ക് ആവാൻ കാരണം ഈ തിരക്കഥയുടെ ഗുണമാണ്. ഈ സിനിമ ഉണ്ടാകാനുള്ള കാരണവും ഈ സിനിമയുടെ തിരക്കഥയുടെ ക്വാളിറ്റിയാണ്. അതിനോട് ഈ സിനിമ നീതി പുലർത്തിയിട്ടുണ്ട്.
ഛായഗ്രഹണം- മനീഷ് മാധവൻ, സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ - ലിജോ പോൾ, ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്, കോ റൈറ്റർ - സനു മജീദ്. സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് - ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷബീർ പി എം, പ്രോമോ സോങ് -അനിൽ ജോൺസൺ, ഗാനരചന - വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, മേക്കപ്പ് -ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം - സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് - വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ - അബു വയംകുളം, ചീഫ് അസോസിയേറ്റ് -കിരൺ റാഫേൽ, VFX - പിക്ടോറിയൽ, പി ആർ - പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് കെ ചാക്കോ, സ്റ്റിൽസ്- അജി മസ്കോറ്റ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ.