അഭിനേതാവിനെ ലിമിറ്റ് ചെയ്യാത്ത സംവിധായകൻ; ഹനീഫ് അദേനിയെക്കുറിച്ച് നടൻ വിനയ് ഫോർട്ട്

അഭിനേതാവിനെ  ലിമിറ്റ് ചെയ്യാത്ത സംവിധായകൻ; ഹനീഫ് അദേനിയെക്കുറിച്ച് നടൻ വിനയ് ഫോർട്ട്

അഭിനേതാവിനെ ലിമിറ്റ് ചെയ്യാത്ത, ഇംപ്രവെെസ് ചെയ്യാൻ സ്പേയ്സ് തരുന്നൊരു സംവിധായകനാണ് ​ഹനീഫ് അദേനി എന്ന് നടൻ വിനയ് ഫോർട്ട്. രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ തിരക്കഥ കേൾക്കുന്ന സമയത്ത് തിരക്കഥയെ മുഴുവനായി വിശ്വസിക്കേണ്ടതില്ലെന്നും ലൊക്കേഷനിലെത്തിക്കഴിഞ്ഞാൽ ഇത് മുഴുവൻ മാറ്റുമെന്ന് ഹനീഫ് പറഞ്ഞിരുന്നെന്നും അത് അങ്ങനെ തന്നെയാണ് സംഭവിച്ചതെന്നും വിനയ് പറയുന്നു. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനായെത്തുന്ന കോമഡി ഹൈസ്റ്റ് എന്റെർറ്റൈനെർ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ഒരു അഭിനേതാവിന് എന്തും പറയാൻ കഴിയുന്ന സംവിധായകനാണ് ഹനീഫ് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനയ് പറഞ്ഞു.

വിനയ് ഫോർട്ട്

ഹനീഫിനനെ പൊതു വേദികളിൽ കണ്ടാൽ ഹനീഫ് വളരെ ന്യൂട്രലായ ഒരാളാണ്. ചിരിക്കില്ല, നമുക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല. ഒരു കണ്ണാടിയൊക്കെ വച്ച് പുള്ളി ഇങ്ങനെ നിൽക്കും. പിന്നെ പുള്ളിടെ പടങ്ങളാണെങ്കിൽ പിന്നെ സ്ലോ മോഷനും ആളുകൾ അങ്ങോട്ട് ഇടി ഇങ്ങോട്ട് ഇടി, തുടങ്ങിയ പരിപാടിയൊക്കെ ആണല്ലോ? ഞാൻ എന്റെ തുടക്കകാലത്ത് സ്ക്രിപ്റ്റ് ഒക്കെ ചോദിക്കുമ്പോൾ സ്ക്രിപ്റ്റോ തനിക്കോ, എന്നൊക്കെയുള്ള തരത്തിൽ ചോദിച്ചിട്ടുള്ള സംവിധായകരൊക്കെ ഉണ്ടായിട്ടുണ്ട്. ഹനീഫ് എന്നോട് തിരക്കഥ പറഞ്ഞു. ഞങ്ങൾ രണ്ട് പേരും കൂടി ഇരുന്ന് തിരക്കഥ മുഴുവൻ കേട്ടു. ഞങ്ങൾ കുറേ നേരം അങ്ങോട്ട് സംസാരിച്ചു. അപ്പോ ഹനീഫ് എന്നോട് ചോദിച്ചു ബ്രോ നിങ്ങൾ ഇങ്ങനത്തെ ഒരാളായിരുന്നോ എന്ന്. അപ്പോ ഞാൻ തിരിച്ച് ചോദിച്ചു ബ്രോ നിങ്ങൾ ഇങ്ങനത്തെ ഒരാളായിരുന്നോ? എന്ന്. അയാൾ വളരെ സീൻസിയറായിട്ടുള്ള വളരെ ജനുവിനായിട്ടുള്ള ഒരു സാധു മനുഷ്യനാണ്. ഇമോഷൻസ് പ്രകടിപ്പിക്കുന്നൊരു ടെെപ്പാളാണ് പുള്ളി. ഞങ്ങൾ വളരെ കണക്റ്റഡാണ്. ഹനീഫ് സ്ക്രിപ്റ്റ് എഴുതി വച്ചിട്ട് എന്നോട് പറഞ്ഞു വിനയ് ഈ സ്ക്രിപ്റ്റിനെ പൂർണ്ണമായിട്ടും അങ്ങോട്ട് ട്രസ്റ്റ് ചെയ്യേണ്ട. നമ്മൾ ലൊക്കേഷനിൽ പോയിട്ട് ഇത് മുഴുവൻ മാറ്റും. അത് തന്നെയാണ് സംഭവിച്ചത്. ഭങ്കരമായി ഇംപ്രവെെസ് ചെയ്യാനുള്ള സ്പേയ്സ് തരും. നമ്മളെ ലിമിറ്റ് ചെയ്യില്ല. എന്ത് ചളി വേണമെങ്കിലും അടിക്കാം. എന്തും പറയാം. അതിന് ശേഷം പുള്ളി അത് വേണ്ട ഇത് വേണ്ട എന്നൊക്കെ പറ‍ഞ്ഞിട്ട് ഒരു ഫെെൻ വേർഷൻ ഷൂട്ട് ചെയ്യും.

ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ്. ചിത്രത്തിൽ രാമചന്ദ്ര ബോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in