ഷോ സ്റ്റീലർ ഷമ്മി, ഡബിൾ പഞ്ചിൽ പൃഥ്വിരാജ്;കയ്യടി നേടി 'വിലായത്ത് ബുദ്ധ'

ഷോ സ്റ്റീലർ ഷമ്മി, ഡബിൾ പഞ്ചിൽ പൃഥ്വിരാജ്;കയ്യടി നേടി 'വിലായത്ത് ബുദ്ധ'
Published on

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾക്ക് പിന്നാലെ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ പുസ്തകത്തോട് നീതി പുലർത്തുംവിധം മികച്ച രീതിയിലാണ് ജയൻ നമ്പ്യാർ ഈ സിനിമയെ ഒരുക്കിയിരിക്കുന്നത് എന്ന് പ്രേക്ഷകർ പറയുന്നു.

പൃഥ്വിരാജിന്റെ മികച്ച പെർഫോമൻസാണ് സിനിമയിൽ കാണാൻ കഴിയുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഷമ്മി തിലകന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ ഷോ സ്റ്റീലർ എന്നാണ് പലരും ഷമ്മിയെ വിശേഷിപ്പിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്.

ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Related Stories

No stories found.
logo
The Cue
www.thecue.in