കേരളത്തില്‍ നിന്ന് 5 കോടി, വേള്‍ഡ് വൈഡ് 100 കോടിയും; രണ്ടാം ദിനവും ബോക്‌സ് ഓഫീസ് തൂക്കി 'വിക്രം'

കേരളത്തില്‍ നിന്ന് 5 കോടി, വേള്‍ഡ് വൈഡ് 100 കോടിയും; രണ്ടാം ദിനവും ബോക്‌സ് ഓഫീസ് തൂക്കി 'വിക്രം'

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായ വിക്രത്തിന്റെ രണ്ടാം ദിന ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രം കേരളത്തില്‍ നിന്ന് രണ്ടാം ദിവസം 5 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.

ഒരു സിനിമ ആദ്യ ദിവസത്തെ കളക്ഷനേക്കാള്‍ രണ്ടാമത്തെ ദിവസം കളക്ട് ചെയ്യുന്നത് ഇതാദ്യമായാണെന്ന് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂട്ടര്‍ ഷിബു തമീന്‍സും പറയുന്നു. വിക്രം കേരള ബോക്‌സ് ഓഫീസ് കളക്ഷനെ ചരിത്ര വിജയമെന്നാണ് ഷിബു തമീന്‍സ് വിശേഷിപ്പിച്ചത്.

അതോടൊപ്പം തന്നെ ലോക ബോക്‌സ് ഓഫീസില്‍ ചിത്രം നൂറ് കോടിയും കടന്ന് മുന്നേറുകയാണ്. രണ്ട് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ആദ്യ ദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 30 കോടിക്ക് മുകളിലായിരുന്നു. കമല്‍ ഹാസന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരിക്കും വിക്രം എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം 200 കോടിക്ക് മുകളിലായിരുന്നു വിക്രമിന്റെ പ്രീ റിലീസ് ബിസിനസ് കളക്ഷന്‍. വ്യത്യസ്ത ഭാഷകളിലെ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശങ്ങളാണ് 200 കോടിയിലധികം രൂപയ്ക്ക് വിറ്റ് പോയത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം മികച്ച രീതിയില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in