വീണ്ടും ഗ്യാങ്‌സ്റ്ററായി വിജയ് സേതുപതി, വെട്രിമാരന്റെ 'വിടുതലൈ'ക്ക് രണ്ട് ഭാഗങ്ങള്‍

വീണ്ടും ഗ്യാങ്‌സ്റ്ററായി വിജയ് സേതുപതി, വെട്രിമാരന്റെ 'വിടുതലൈ'ക്ക് രണ്ട് ഭാഗങ്ങള്‍

വിജയ് സേതുപതിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വെട്രിമാരന്‍ ചിത്രം വിടുതലൈ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. വലിയ ബ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ വേഷത്തിലാണ് സൂരി എത്തുന്നത്. ഗ്യാങ്സ്റ്റര്‍ റോളില്‍ വിജയ് സേതുപതിയും ഒപ്പമുണ്ട്.

വിടുതലൈയുടെ ആദ്യഭാഗ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍സ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒപ്പം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പുരോഗമിക്കുന്നു. സിനിമയ്ക്കുവേണ്ടി കലാസംവിധായകന്‍ ജാക്കിയുടെ നേതൃത്വത്തില്‍ സിരുമലയില്‍ കൂറ്റന്‍ ഗ്രാമത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. ഒപ്പം 10 കോടിയില്‍ അധികം മുതല്‍മുടക്കില്‍ ട്രെയിനും റയില്‍വേ പാലവും ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.

സിനിമയുടെ ആദ്യഭാഗം ചിത്രീകരണം സത്യമംഗലം കാടുകളിലാണ് നടന്നത്. ടെലികമ്യൂണിക്കേഷനോ, വൈദ്യുതിയോ ഇല്ലാത്ത പ്രദേശങ്ങളിലെ ചിത്രീകരണത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവര്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം താമസിച്ചാണ് അതി സാഹസികമായി രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. പീറ്റര്‍ ഹെയ്ന്‍ ബര്‍ഗറിയയില്‍ നിന്നുമുള്ള ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി ഒരുക്കിയിട്ടുള്ള സംഘട്ടനവും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്.

വിക്രത്തിന്റെ വിജയത്തിന് ശേഷം വിജയ് സേതുപതി ഗ്യാങ്സ്റ്റര്‍ വേഷത്തിലെത്തുന്ന സിനിമകൂടിയാണ് വിടുതലൈ. സീനു രാമസ്വാമിയൊരുക്കിയ മാമനിതനാണ് വിജയ് സേതുപതിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ജയമോഹന്റെ ചെറുകഥയായ തുണൈവന്‍ ആധാരമാക്കിയാണ് വിടുതലൈ ഒരുങ്ങുന്നത്. വെട്രിമാരന്റെ മുന്‍ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജാണ് വിടുതലൈയുടെ ഛായാഗ്രാഹകന്‍. എഡിറ്റര്‍-ആര്‍ രാമര്‍, ആക്ഷന്‍-പീറ്റര്‍ ഹെയ്ന്‍, കല-ജാക്കി. ആദ്യമായി വെട്രിമാരന്‍ സിനിമയ്ക്കുവേണ്ടി സംഗീതമൊരുക്കുകയാണ് ഇളയരാജ. സൂര്യ നായകനാവുന്ന വടിവാസലാണ് വെട്രിമാരന്റെ അടുത്ത സിനിമ. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in