പാൻ ഇന്ത്യൻ ചിത്രത്തിന് വിജയ് വിസമ്മതിച്ചിരുന്നു, താനും ലോകേഷും പറഞ്ഞ് സമ്മതിപ്പിച്ചതാണെന്ന് നിർമാതാവ്

പാൻ ഇന്ത്യൻ ചിത്രത്തിന് വിജയ്  വിസമ്മതിച്ചിരുന്നു, താനും ലോകേഷും പറഞ്ഞ് സമ്മതിപ്പിച്ചതാണെന്ന് നിർമാതാവ്

'ലിയോ' ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്നതിന് ആദ്യം നടൻ വിജയ് വിസമ്മതിച്ചിരുന്നുവെന്ന് നിർമാതാവ് ലളിത് കുമാർ. വിജയ്യോട് ആദ്യം ലിയോയുടെ കഥ പറയുമ്പോൾ അതൊരു പാൻ ഇന്ത്യ സിനിമ ആയിരുന്നില്ല. എന്നാൽ 'വിക്രം' വലിയ രീതിയിൽ ഹിറ്റ് ആയപ്പോൾ വിജയ് സാറിനോട് ഇതൊരു പാൻ ഇന്ത്യൻ സിനിമ ആയി ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം നമ്മുടെ തമിഴ് പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്തു പോകാം എന്നും അവർ സന്തോഷപ്പെടണം എന്നുംമായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് വിജയ് അടുത്ത സ്റ്റേജിലേക്ക് പോകുന്നതിലേക്കായാണ് ഇതെന്ന് താനും ലോകേഷും പറഞ്ഞതിന് ശേഷമാണ് ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി മാറിയതെന്ന് ലളിത് കുമാർ കൂട്ടിച്ചേർത്തു.

ഓരോ ഭാഷയിൽ നിന്നും ഓരോ താരങ്ങളെ കൊണ്ടുവന്നാൽ മാത്രം അത് പാൻ ഇന്ത്യൻ ആകില്ല. ഈ കഥക്ക് സഞ്ജയ് ദത്ത് ആവശ്യമായിരുന്നു അതായിരുന്നു അദ്ദേഹത്തെ ഇതിലേക്ക് കൊണ്ടുവരാൻ കാരണം. തീർച്ചയായും ഇതൊരു വലിയ പാൻ ഇന്ത്യൻ ചിത്രമായിരിക്കും.

ലളിത് കുമാർ

ഒരു പാൻ ഇന്ത്യൻ സിനിമ എങ്ങനെയാണ് ചെയ്യുന്നത്, ഏതൊക്കെ ആർട്ടിസ്റ്റുകളെ കൊണ്ട് വരണം എന്നൊക്കെയുള്ള കാര്യങ്ങൾ പിന്നെ ആലോചിച്ചു. അതിനായി തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി. സിനിമ ചെയുന്നതിനപ്പുറം ആ സിനിമ നോർത്തിലെ ജനങ്ങൾക്കിടയിലേക്ക് കൃത്യമായി കൊണ്ട് ചെല്ലണം. ഇനി അതാണ് ഞങ്ങളുടെ ടാർജറ്റ് എന്നും ലളിത് പറഞ്ഞു. ബിഹാർ, യൂ.പി പോലുള്ള സ്ഥലങ്ങളിലേക്ക് ഈ സിനിമ എത്തിക്കാൻ പറ്റണം. ഓരോന്നും സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ലളിത് കൂട്ടിച്ചേർത്തു.

ലിയോ ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കുമെന്നും ലോകേഷ് കനകരാജ് യുണിവേഴ്‌സിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന് പിന്നീട് അറിയിക്കുമെന്നും സംവിധായകൻ ലോകേഷ് കനഗരാജ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റ് വിജയ്യുടെ പിറന്നാൾ ദിനമായ ജൂൺ ഇരുപത്തി രണ്ടിന് പുറത്തുവിടുമെന്ന് സിനിമയുടെ നിർമാതാവായ ലളിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ത്രിഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌ക്കിൻ, ഗൗതം മേനോൻ, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എസ്സ്.എസ്സ് ലളിത് കുമാർ, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബർ പത്തൊമ്പതിന് തിയറ്ററുകളിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in