എ.ആര്‍. റഹ്മാന്‍റെയും മറ്റൊരാളുടെയും സംഗീതത്തില്‍ പാടണമെന്നുണ്ട്: വിധു പ്രതാപ്

എ.ആര്‍. റഹ്മാന്‍റെയും മറ്റൊരാളുടെയും സംഗീതത്തില്‍ പാടണമെന്നുണ്ട്: വിധു പ്രതാപ്
Published on

എ.ആർ. റഹ്മാന് വേണ്ടിയും എം.എം. കീരവാണിക്ക് വേണ്ടിയും പാടണമെന്ന് ആ​ഗ്രഹമുണ്ട് എന്ന് തുറന്ന് പറഞ്ഞ് ​ഗായകൻ വിധു പ്രതാപ്. ചെറുപ്പം മുതലേ കേട്ട് വളർന്നതും കേട്ട് ആശ്ചര്യപ്പെടുകയും ചെയ്ത സം​ഗീത സംവിധായകനാണ് റഹ്മാൻ. കീരവാണിക്ക് വേണ്ടി പാടിയിട്ടുണ്ടെങ്കിലും അത് ഡബ്ബ് സിനിമയ്ക്ക് വേണ്ടിയാണെന്നും വിധു പ്രതാപ്.

വിധു പ്രതാപിന്റെ വാക്കുകൾ

എ.ആർ. റഹ്മാന് വേണ്ടി പാടണം എന്ന് വലിയ ആ​ഗ്രഹമുണ്ട്. ഇതുവരെ അത് സാധിച്ചിട്ടില്ല. പണ്ടുമുതലേ കേട്ട് പഠിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്ത സം​ഗീത സംവിധായകനാണ് അദ്ദേഹം. അടുത്തത് എംഎം കീരവാണിയാണ്. അദ്ദേഹത്തിന് വേണ്ടി പാടണമെന്നുണ്ട്. ഞാൻ ഒരു തവണ കീരവാണി സാറിന് വേണ്ടി പാടിയിട്ടുണ്ട്. പക്ഷെ, അതൊരു ഡബ്ബ് സിനിമയ്ക്ക് വേണ്ടിയാണ്. നാനി, അഥവാ ഈച്ച എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.

മറ്റ് ​ഗായകർ പാടിയതും, അത് നമുക്ക് പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയതുമായ പാട്ടുകൾ ഒരുപാടാണ്. ജയചന്ദ്രൻ സാറും ദാസ് സാറുമെല്ലാം പാടിയ ഒരുപാട് പാട്ടുകൾ ആ ലിസ്റ്റിൽ ഉണ്ട്. സമ്മർ ഇൻ ബദ്ലഹേമിലെ, ഒരു രാത്രി കൂടി വിട വാങ്ങവേ.. നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ.. ഈറൻ മേഖം.. അങ്ങനെ ലിസ്റ്റ് ഒരുപാടാണ്. ചില പാട്ടുകൾ കേട്ടാൽ, ഇതുപോലെ ഒരെണ്ണം സ്വയം കമ്പോസ് ചെയ്താലോ എന്നൊക്കെ ആലോചിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in