ആ അന്യഭാഷാ നടന് വേണ്ടി പാട്ടുകൾ പാടിയ ശേഷം അദ്ദേഹത്തിനായി ഡബ്ബ് ചെയ്യുന്നതും ഞാനാണ് എന്ന് വിശ്വസിച്ച് നടന്നവരുണ്ട്: വിധു പ്രതാപ്

ആ അന്യഭാഷാ നടന് വേണ്ടി പാട്ടുകൾ പാടിയ ശേഷം അദ്ദേഹത്തിനായി ഡബ്ബ് ചെയ്യുന്നതും ഞാനാണ് എന്ന് വിശ്വസിച്ച് നടന്നവരുണ്ട്: വിധു പ്രതാപ്

Published on

ഒരുകാലത്ത് അല്ലു അർജുന് ഡബ്ബ് ചെയ്തത് താനാണെന്ന് പലരും കരുതിയിരുന്നുവെന്നും പിന്നീടാണ് ജിസ് ജോയാണ് അതിന് പിന്നിലെന്ന് ആളുകൾ മനസിലാക്കിയതെന്നും ​ഗായകൻ വിധു പ്രതാപ്. അല്ലു അർജുന്റെ ഡബ്ബ് സിനിമകളിൽ നിന്നും തനിക്ക് വലിയ ഹിറ്റ് പാട്ടുകൾ ലഭിച്ചിട്ടുണ്ട്. ഹാപ്പിയും കൃഷ്ണയും ആര്യയുമെല്ലാം ഇന്നത്തെ കുട്ടികൾക്ക് വരെ സുപരിചിതമാണെന്നും ആ പാട്ടുകൾ എല്ലാവർക്കും അറിയാമെന്നും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വിധു പ്രതാപിന്റെ വാക്കുകൾ

ഡബ്ബിങ് സിനിമകളിലെ പാട്ടുകൾ പാടുന്നത് മറ്റൊരു രീതിയിലാണ്. അല്ലു അർജുന്റെ പാട്ടുകളിലൂടെയാണ് അത് ഹിറ്റാകുന്നത്. ഒരു കാലത്ത് അല്ലു അർജുന് ഡബ് ചെയ്യ്തത് ഞാനാണെന്ന് വരെ കഥകൾ വന്നിട്ടുണ്ട്. പിന്നീടാണ് ഡബ് ചെയ്തത് ജിസ് ജോയ് ആണ് എന്ന് എല്ലാവരും മനസിലാക്കുന്നത്. ആര്യ എന്ന സിനിമയിലെ ഫീൽ മൈ ലവ് എന്ന പാട്ടാണ് ഞാൻ പാടിയ ആദ്യത്തെ ഡബ് ​ഗാനം. ഇപ്പോഴും അല്ലു അർജുൻ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരുപറ്റം പ്രേക്ഷകർ നമുക്കുണ്ട്. ഇന്നത്തെ തലമുറയിലെ കുട്ടികൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, ഇവർ ഇതൊക്കെ കേൾക്കുമോ എന്ന്. ആര്യയിലെ മാത്രമല്ല, കൃഷ്ണയിലെയും ഹാപ്പിയിലെയും പാട്ടുകളെല്ലാം ഇന്നത്തെ കുട്ടികൾക്ക് അറിയാം. അവരത് കേൾക്കുന്നുണ്ട് എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. അന്ന് യൂട്യൂബ് ഇല്ലാത്തതുകൊണ്ട്, ടിവിയിൽ എപ്പോഴും ഈ പാട്ട് പ്ലേ ചെയ്തുകൊണ്ടിരിക്കും. അങ്ങനെ മനസിൽ കേറിയതാവാം. കാരണം, അന്നത്തെ കാലത്ത്, ഡബ്ബ് സിനിമകൾ എന്ന് പറയുമ്പോൾ, അത് അല്ലു അർജുൻ സിനിമകൾ മാത്രമായിരുന്നു. മലായള സിനിമായണ് എന്ന് വിശ്വസിച്ച് സിനിമാ തിയറ്ററിൽ കയറിയ ആളുകൾ വരെയുണ്ട്. പിന്നെ പടം തുടങ്ങുമ്പോഴാണ് അവർക്ക് പോലും മനസിലാവുക, ഇത് തെലുങ്കിന്റെ ഡബ്ബിങ്ങാണെന്ന്. വിധു പ്രതാപ് പറഞ്ഞു.

logo
The Cue
www.thecue.in