കാറ്റാടി തണലും ഏവരുടെയും നൊസ്റ്റാള്‍ജിയയാണ്; അതിന് പിന്നില്‍ ഒരു അലക്സ് പോള്‍ ബ്രില്യന്‍സുണ്ട്: വിധു പ്രതാപ്

കാറ്റാടി തണലും ഏവരുടെയും നൊസ്റ്റാള്‍ജിയയാണ്; അതിന് പിന്നില്‍ ഒരു അലക്സ് പോള്‍ ബ്രില്യന്‍സുണ്ട്: വിധു പ്രതാപ്
Published on

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ പെടുത്താവുന്ന സിനിമയാണ് ലാല്‍ജോസ് സംവിധാനം ചെയ്ത 'ക്ലാസ്മേറ്റ്സ്'. പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യാ മാധവന്‍ എന്നിവര്‍ സ്ക്രീനില്‍ നിറഞ്ഞാടിയ സിനിമയിലെ അലക്സ് പോള്‍ സംഗീതം നല്‍കിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. സിനിമയിലെ 'കാറ്റാടി തണലും' എന്ന് തുടങ്ങുന്ന പാട്ട് എല്ലാവരുടെയും നൊസ്റ്റാല്‍ജിയയാണെന്ന് പറയുകയാണ് ഗായകന്‍ വിധു പ്രതാപ്. ആ ഗാനം പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു ഗായകനെന്ന നിലയില്‍ തന്‍റെ മനസ് നിറയുമെന്നും ക്യു സ്റ്റുഡിയോയോട് വിധു പ്രതാപ് പറഞ്ഞു.

വിധു പ്രതാപിന്‍റെ വാക്കുകള്‍

കാറ്റാടി തണലും എന്ന പാട്ടിന്റെ ആദ്യത്തെ വേർഷൻ പാടിയത് ഞാനായിരുന്നു. പിന്നീടാണ് അലക്സ് ഏട്ടൻ ചോദിക്കുന്നത്, ഒന്നിൽ കൂടുതൽ ആളുകളെ വച്ച് നമുക്ക് ഇത് പാടിച്ചാലോ എന്ന്. ക്ലാസ്മേറ്റ്സ് മലയാളത്തിലെ വലിയ ഹിറ്റുകളിൽ ഒന്നാണ്. ആ സിനിമയിലെ എല്ലാ പാട്ടുകളും അതുപോലെതന്നെ ഹിറ്റായിരുന്നു. അഞ്ചോ ആറോ പാട്ടുകൾ ഉള്ള ആൽബം ആയിരുന്നു അത്.

കാറ്റാടി തണലും എന്ന പാട്ടിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ, സ്കൂളിൽ പഠിച്ചവർ ആകട്ടെ കോളേജിൽ പഠിച്ചവർ ആകട്ടെ, പ്രവാസികൾ ആകട്ടെ, എല്ലാവർക്കും ഈ പാട്ട് നൊസ്റ്റാൾജിയ ആണ്. ആ പാട്ടിലെ, 'മഞ്ഞിൻ കവിൾ ചേരുന്നൊരു പൊൻ വെയിലായ് മാറാൻ, നെഞ്ചം കണി കണ്ടേ നിറയെ..' എന്ന ഭാഗമുണ്ട്. അത് ഏത് സ്റ്റേജിൽ പാടിയാലും അത് അവസാനിക്കുന്ന സ്ഥലത്ത്, അത് കേൾക്കുന്ന മുഴുവൻ ആളുകളും കാറ്റാടി തണലും ഏറ്റു പാടും. അത് ഒരു ഗായകൻ എന്ന നിലയ്ക്ക് മനസ് നിറയ്ക്കുന്ന കാഴ്ച്ചയാണ്. മികച്ച രീതിയിൽ അത് ലാൽജോസ് എടുത്തു വച്ചിട്ടുണ്ട്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ മനോഹരമായ വരികളും അതിന്റെ ജീവൻ ഇരട്ടി ആക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in