'കട്ടോ, പക്ഷേ നില്‍ക്കാന്‍ പഠിക്കണം' ; നിഗൂഢതയുണര്‍ത്തി ഷൈന്‍ ടോം ചാക്കോയുടെ 'വിചിത്രം' ട്രെയ്‌ലര്‍

'കട്ടോ, പക്ഷേ നില്‍ക്കാന്‍ പഠിക്കണം' ; നിഗൂഢതയുണര്‍ത്തി ഷൈന്‍ ടോം ചാക്കോയുടെ 'വിചിത്രം' ട്രെയ്‌ലര്‍

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമാകുന്ന വിചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ പതിനാലിന് റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറില്‍ ഡോ.അജിത്ത് ജോയിയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു സാധാരണകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച് പിന്നീട് ഹൊറര്‍ മൂഡിലേക്ക് കൊണ്ടുപോകുന്ന തരത്തിലാണ് സിനിമയുടെ ട്രീറ്റ്‌മെന്റെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ലാല്‍ , ജോളി ചിറയത്ത്, കേതകി നാരായണന്‍ , കനി കുസൃതി , വിഷ്ണു ആനന്ദ് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം -അര്‍ജുന്‍ ബാലകൃഷ്ണന്‍ , രചന - നിഖില്‍ രവീന്ദ്രന്‍ , എഡിറ്റര്‍ -അച്ചു വിജയന്‍ , സംഗീത സംവിധാനം - ജുബൈര്‍ മുഹമ്മദ് (സ്ട്രീറ്റ് അക്കാഡമിക്സ്), പശ്ചാത്തല സംഗീതം -ജുബൈര്‍ മുഹമ്മദ് , സൗണ്ട് ഡിസൈന്‍ ആന്റ് ഫൈന്‍ മിക്സ് - വിഷ്ണു ഗോവിന്ദ് , കലാ സംവിധാനം -സുബാഷ് കരുണ്‍ , പി .ആര്‍ .ഓ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് -രോഹിത് കെ സുരേഷ് , വസ്ത്രാലങ്കാരം - ദിവ്യ ജോബി. വിതരണം- ജോയ് മൂവി പ്രൊഡക്ഷന്‍സ്.

Related Stories

No stories found.
logo
The Cue
www.thecue.in