'ചിറ്റാ വളരെ ഇമോഷണലായ ഒരു സിനിമ'; സിദ്ധാർഥ് ചിത്രത്തെ അഭിനന്ദിച്ച് വെട്രിമാരൻ

'ചിറ്റാ വളരെ ഇമോഷണലായ ഒരു സിനിമ'; സിദ്ധാർഥ് ചിത്രത്തെ അഭിനന്ദിച്ച് വെട്രിമാരൻ

ചിറ്റാ വളരെ ഇമോഷണലായ സിനിമയാണെന്നും ചിത്രത്തിലെ ഏതെങ്കിലും ഒരു നിമിഷത്തിലോ അല്ലെങ്കിൽ കഥാപാത്രത്തിനോടോ പ്രേക്ഷകൻ ഇമോഷണലി കണ്ക്ടാകുമെന്നും സംവിധായകൻ വെട്രിമാരൻ. 'പന്നൈയാറും പദ്മിനിയും', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിദ്ധാർഥ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചിറ്റാ. സിനിമയുടെ എഴുത്തും പശ്ചാത്തല സം​ഗീതവും അഭിനയവും വളരെ മികച്ചതാണെന്നും എല്ലാവരും നന്നായി അഭിനയിച്ചു എന്നും പുതിയ ആളുകളുടെ പെർഫോം ചെയ്യുമ്പോൾ സിദ്ധാർഥും വളരെ പുതുമയോടെ തോന്നിച്ചു എന്നും വെട്രിമാരൻ പറയുന്നു.

വെട്രിമാരൻ പറഞ്ഞത് :

ചിറ്റാ വളരെ ഇമോഷണൽ ആയ സിനിമയാണ്. ഈ സിനിമയിലെ ഏതെങ്കിലും ഒരു മൊമെന്റോ കഥാപാത്രമോ എല്ലാവരുമായും ഇമോഷണലി കണക്ടാകും. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ ഇൻട്രറ്റിങ്ങും മികച്ചതുമാണ്. ശരിക്കുള്ള ലൊക്കേഷനിൽ പോയി ചിത്രീകരിച്ചത് സിനിമയുടെ വിശ്വാസീയതയെ ഊട്ടിയുറപ്പിക്കുന്നു. സിനിമയുടെ എഴുത്തും ബാക്ക്ഗ്രൗണ്ട് സ്കോറും അഭിനയവും മികച്ചതാണ്, എല്ലാവരും നന്നായി പെർഫോം ചെയ്തു. പുതിയ ആളുകൾക്കൊപ്പം പെർഫോം ചെയ്യുമ്പോൾ സിദ്ധാർഥും പുതിയത് പോലെ. സിനിമയുടെ അണിയറപ്രവർത്തകർ ആ​ഗ്രഹിക്കുന്ന പോലെ വലിയ വിജയം സിനിമക്ക് ഉണ്ടാകട്ടെ.

ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെ മുന്നോട്ടുപോകുന്ന കഥയാണ് ചിറ്റാ. ഇളയച്ഛന്റയും കൂട്ടിയുടെയും ഊഷ്മളമായ ബന്ധവും പിന്നീടുണ്ടാകുന്ന കുട്ടിയുടെ തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സിദ്ധാർഥിന്റെ എറ്റാക്കി എന്റർടെയ്ൻമെന്റാണ് നിർമിച്ചിരിക്കുന്നത്. സെപ്തംബർ 28 ന് ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in