മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രവുമായി വേണു കുന്നപ്പിള്ളി, പ്രാരംഭ ചര്‍ച്ചയില്‍

Venu Kunnappilly
Venu Kunnappilly

മാമാങ്കം എന്ന പീരിഡ് ഡ്രാമക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ മമ്മൂട്ടിയുമായി നടത്തി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രവുമായിരുന്നു മാമാങ്കം. എം. പദ്മകുമാറായിരുന്നു സംവിധാനം.

അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ അഭിനന്ദിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എത്തിയപ്പോള്‍ വേണു കുന്നപ്പിള്ളി മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം ഫൈനല്‍ ഷെഡ്യൂളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയാക്കിയാല്‍ രതീന സംവിധാനം ചെയ്യുന്ന പുഴു, സിബിഐ ഫൈവ് എന്നീ സിനിമകളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in