എരിയും കാടിന് നടുവിൽ സിമ്പു, എസ്.ടി. ആർ ഗൗതം മേനോൻ ചിത്രം

എരിയും കാടിന് നടുവിൽ സിമ്പു, എസ്.ടി. ആർ ഗൗതം മേനോൻ ചിത്രം

ഗൗതം മേനോൻ- ചിമ്പു- എ. ആർ റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കത്തിയെരിയുന്ന കാടിന്റെ പശ്ചാത്തലത്തിൽ, കയ്യിൽ ഒരു കമ്പും പിടിച്ചുനിൽക്കുന്ന ചിമ്പുവാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത്. അച്ചം എൻബത് മടമയ്യട എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോൻ- ചിമ്പു- എ. ആർ റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വെന്ത് തനിന്തത് കാട്

പ്രശസ്ത തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയുടെ വരികളാണ് ടൈറ്റിൽ ആയി നിശ്ചയിച്ചിരിക്കുന്നത്. ചിമ്പുവും ഗൗതം മേനോനും എ. ആർ റഹ്മാനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം ഒരു വർഷം മുൻപേ വന്നിരുന്നു. നദികളിൽ നീരാടും സൂര്യൻ എന്ന പേരിൽ ടൈറ്റിൽ പോസ്റ്ററും മുൻപ് പുറത്തുവിട്ടിരുന്നു.അതേ സിനിമ തന്നെയാണ് ഇപ്പോൾ പേര് മാറ്റി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in